ദേശീയം

ഉത്തര്‍പ്രദേശില്‍ ജനന സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ തിരക്ക് കൂട്ടി ജനം; ലഖ്‌നൗവില്‍ മാത്രം കഴിഞ്ഞ മാസം അപേക്ഷിച്ചത് 6193പേര്‍

സമകാലിക മലയാളം ഡെസ്ക്

ലഖ്‌നൗ: ദേശീയ പൗരത്വ നിയമത്തിന് എതിരായ പ്രതിഷേധങ്ങള്‍ തുടരുന്നതിനിടെ ഉത്തര്‍പ്രദേശില്‍ ജനന സര്‍ട്ടിഫിക്കറ്റുകള്‍ വാങ്ങാന്‍ വന്‍ തിരക്ക്.
ലഖ്‌നൗവിലെ താലൂക്കുകളിലും മുന്‍സിപ്പല്‍ കോര്‍പ്പറേഷനുകളിലും ഡിസംബര്‍ മാസത്തില്‍ മാത്രം ലഭിച്ചത് 6193 അപേക്ഷകളാണ്. 40-60നും ഇടയില്‍ പ്രായമായവര്‍ പോലും ജനന സര്‍ട്ടിഫിക്കറ്റിന് അപേക്ഷിക്കാനായി എത്തുന്നുണ്ടെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.

പെട്ടെന്നുള്ള തിരക്ക് സത്യമാണെങ്കിലും ഇതിനെ സിഎഎ-എന്‍ആര്‍സി നടപ്പാക്കുന്നതായി ബന്ധപ്പെട്ട ആകുലതാകളാണ് ഇതിന് പിന്നിലെന്ന് പറയാന്‍ പറ്റില്ലെന്ന് അഡിഷണല്‍ മുന്‍സിപ്പല്‍ കമ്മീഷണര്‍ അമിത് കുമാര്‍ എഎന്‍ഐ പറഞ്ഞു.

നടപടികള്‍ സുഗമമാക്കാന്‍ എട്ട് സോണുകളില്‍ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ശരിയായ ഡോക്യുമെന്റുകളാണ് സമര്‍പ്പിക്കുന്നതെങ്കില്‍ 24 മണിക്കൂറിനുള്ളില്‍ ബര്‍ത്ത് സര്‍ട്ടിഫിക്കറ്റ് നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പക്ഷേ അപേക്ഷ നല്‍കിയരുടെ ഭാഗത്ത് നിന്ന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. പൗരത്വ നിയമവുമായി ഇപ്പോഴത്തെ തിരക്കിനെ കൂട്ടിക്കെട്ടാന്‍ പറ്റില്ലെന്ന് ചിലര്‍ പറയുമ്പോള്‍, നിയമം നടപ്പാകുമെന്ന് കരുതിയാണ് സര്‍ട്ടിഫിക്കറ്റിന് അപേക്ഷിച്ചതെന്ന് മറ്റു ചിലര്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇഡി എതിര്‍ത്തു, കെജരിവാളിന്റെ ഇടക്കാല ജാമ്യത്തില്‍ ഉത്തരവില്ല; ഹര്‍ജി മാറ്റി

ഒറ്റ റൺ വ്യത്യാസത്തിൽ കോഹ്‌ലി ഒന്നാം സ്ഥാനത്ത്

എസ്എസ്എൽസി പരീക്ഷാഫലം നാളെ; വേ​ഗത്തിലറിയാൻ പിആർഡി ലൈവ് ആപ്പ്

കാട് ആസ്വദിക്കണോ? അതിരപ്പിള്ളി ജംഗിള്‍ സഫാരി യാത്ര പോകാം

കേരളത്തിൽ വീണ്ടും വെസ്റ്റ് നൈൽ പനി; ലക്ഷണങ്ങൾ അറിയാം