ദേശീയം

പീഡനത്തിനിരയായ പെൺകുട്ടിയുടെ മൃതദേ​ഹം ഏറ്റെടുക്കാൻ ആളില്ല; അന്ത്യകർമ്മം നടത്തി പൊലീസ്

സമകാലിക മലയാളം ഡെസ്ക്

ആ​ഗ്ര: പീഡനത്തിനിരയായി ആശുപത്രിയിൽ മരിച്ച പെൺകുട്ടിയുടെ മൃതദേഹം ആരും ഏറ്റെടുത്തില്ല. ആരും വരാനില്ലാതായതോടെ ശവ സംസ്കാര ചടങ്ങുകൾ പൊലീസ് തന്നെ നടത്തി. എല്ലാ ഉപചാരങ്ങളോടും കൂടി അന്ത്യ കർമ്മങ്ങളും അധികൃതർ നടത്തി. സംസ്കാര ചടങ്ങുകൾക്ക് ശേഷം ഹിന്ദു ആചാര പ്രകാരമുള്ള 'ഭോജ്' അടക്കമുള്ളവയും പൊലീസുകാർ നടത്തി.

ഉത്തർപ്രദേശിലെ ആഗ്രയിലാണ് സംഭവം. പെൺകുട്ടിയെ കുറിച്ച്  കൂടുതൽ വിവരങ്ങളൊന്നും ലഭിക്കാതാകുകയും മൃതദേഹം അ‍‍ജ്ഞാതമായി തുടരുകയും ചെയ്തതോടെയാണ് പൊലീസ് തന്നെ സംസ്കാരമടക്കമുള്ളവ നടത്തിയത്. പൊലീസ് ഉദ്യോഗസ്ഥരുടെ ഈ പ്രവൃത്തി മാതൃകാപരമാണെന്നും മുതിർന്ന ഉദ്യോഗസ്ഥർ ഈ പ്രവൃത്തിയെ അഭിനന്ദിച്ചതായും പൊലീസ് സൂപ്രണ്ട് ബോട്രെ രോഹൻ പ്രമോദ് മാധ്യമങ്ങളോട് പറഞ്ഞു.

പെൺകുട്ടിയുടെ മൃതദേഹം ആരും ഏറ്റെടുക്കൻ എത്താതിരുന്നതോടെ പൊലീസ് അതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുകയും പോസ്റ്റ്‌മോർട്ടം നടത്തിയ ശേഷം അന്ത്യകർമങ്ങൾ നടത്തുകയുമായിരുന്നു. ഇത് പ്രശംസനീയമാണ്. ഇത്തരം നടപടികൾ പൊലീസും പൊതു ജനങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ മികച്ചതാക്കുമെന്നും എസ്‌പി വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ