ദേശീയം

വിദ്യാര്‍ഥികള്‍ക്ക് മുന്‍പില്‍ ചെന്ന് സമ്പദ് വ്യവസ്ഥയെ കുറിച്ച് സംസാരിക്കാന്‍ ധൈര്യമുണ്ടോ? പ്രധാനമന്ത്രിയെ വെല്ലുവിളിച്ച് രാഹുല്‍ ഗാന്ധി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: രാജ്യത്തെ വിദ്യാര്‍ഥികള്‍ക്ക് മുന്‍പിലേക്കെത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വെല്ലുവിളിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. രാജ്യത്തെ സര്‍വകലാശാലകളിലെ യുവാക്കളുടെ മുന്‍പിലേക്ക് നേരിട്ട് ചെന്ന് നില്‍ക്കാനും അവരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാനുമാണ് രാഹുലിന്റെ വെല്ലുവിളി.

സാമ്പത്തിക വളര്‍ച്ചയുടെ തകര്‍ച്ചയിലും, രൂക്ഷമായിക്കൊണ്ടിരിക്കുന്ന തൊഴിലില്ലായ്മയിലും രോഷാകുലരായി നില്‍ക്കുന്ന വിദ്യാര്‍ഥികളോട് നേരിട്ട് മറുപടി നല്‍കാന്‍ ധൈര്യം കാണിക്കണം. എന്നാല്‍ അത് ചെയ്യാനുള്ള മനക്കരുത്ത് മോദിക്കില്ല. ഈ രാജ്യത്തിന് വേണ്ടി എന്ത് ചെയ്യുന്നുവെന്ന് ആളുകളോട് വ്യക്തമാക്കാന്‍ അദ്ദേഹത്തിനാവുമോ? ഞാന്‍ വെല്ലുവിളിക്കുകയാണ്, രാഹുല്‍ പറഞ്ഞു. 

യുവാക്കള്‍ നേരിടുന്ന പ്രശ്‌നങ്ങളെ അഭിമുഖീകരിക്കാന്‍ ഇവര്‍ തയ്യാറല്ല. മറിച്ച്, രാജ്യത്തിന്റെ ശ്രദ്ധ വ്യതിചലിപ്പിക്കാനും ജനങ്ങളെ ഭിന്നിപ്പിക്കാനുമാണ് മോദി ശ്രമിക്കുന്നത്. യുവാക്കളുടെ ശബ്ദം ന്യായമുള്ളതാണ്. അത് കേള്‍ക്കണമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. 20 പ്രതിപക്ഷ പാര്‍ട്ടികളുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രാഹുല്‍. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രണ്ടു വര്‍ഷമായില്ലേ?'; മദ്യനയ അഴിമതിക്കേസില്‍ ഇഡിയോടു ചോദ്യങ്ങളുമായി സുപ്രീം കോടതി, കേസ് ഫയല്‍ ഹാജരാക്കണം

വിവാഹത്തിന് മുമ്പ് ലോഡ്ജില്‍ കൊണ്ടുപോയി പീഡിപ്പിച്ച കേസ്; ഭര്‍ത്താവിനെയും സുഹൃത്തിനെയും വെറുതെ വിട്ടു

''മ്മള് എത്ര വലിയ മരങ്ങള്‍ കണ്ടതാണ്, പിന്നെയല്ലേ ഈ ക്യാമറ''

മഞ്ചേശ്വരത്ത് കാര്‍ ആംബുലന്‍സുമായി കൂട്ടിയിടിച്ചു; അച്ഛനും രണ്ടുമക്കളും മരിച്ചു

ജമ്മുവിലെ കുല്‍ഗാമില്‍ ഏറ്റുമുട്ടല്‍; മൂന്ന് ഭീകരരെ സൈന്യം വധിച്ചു