ദേശീയം

'സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ മതിപ്പ് തോന്നുന്നു'; രണ്ട് കോണ്‍ഗ്രസ് നേതാക്കള്‍ കൂടി എഎപിയില്‍ ചേര്‍ന്നു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: നിയസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കേ, ഡല്‍ഹിയില്‍ രണ്ട് കോണ്‍ഗ്രസ് നേതാക്കള്‍ ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നു. രാംസിങ് നേതാജി, വിനയ് മിശ്ര എന്നിവരാണ് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ സാന്നിധ്യത്തില്‍ പാര്‍ട്ടിയില്‍ ചേര്‍ന്നത്. രാംസിങ് നേതാജി മുന്‍ എംഎല്‍എയും വിനയ് മിശ്ര മുന്‍ കോണ്‍ഗ്രസ് എംപി മഹാബല്‍ മിശ്രയുടെ മകനുമാണ്.

എഎപി സര്‍ക്കാര്‍ ഡല്‍ഹിയില്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങളിലുള്ള മതിപ്പു മൂലമാണ് എഎപിയില്‍ ചേരാന്‍ തീരുമാനിച്ചതെന്ന് രാംസിങ് നേതാജി പറഞ്ഞു. ആദ്യം സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ചു വിജയിച്ച അദ്ദേഹം രണ്ടാംവട്ടം ബിഎസ്പി സ്ഥാനാര്‍ഥിയായാണ് തെരഞ്ഞെടുക്കപ്പെട്ടത്. പിന്നീട് കോണ്‍ഗ്രസില്‍ ചേര്‍ന്നു.

എഎപിയുടെ നയങ്ങളിലും സര്‍ക്കാരിന്റെ പ്രവര്‍ത്തന മികവിലുമുള്ള മതിപ്പു മൂലമാണ് നേതാക്കള്‍ കോണ്‍ഗ്രസ് വിട്ട് എഎപിയില്‍ ചേരുന്നതെന്ന് അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു. എഎപിയിലേയ്‌ക്കെത്തുന്ന നേതാക്കളെ ഊഷ്മളമായി സ്വാഗതം ചെയ്യുന്നതായും അദ്ദേഹം വ്യക്തമാക്കി.

അഞ്ചു തവണ എംഎല്‍എ ആയിട്ടുള്ള കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് ഷൊയ്ബ് ഇഖ്ബാല്‍ കഴിഞ്ഞ ആഴ്ച എഎപിയില്‍ ചേര്‍ന്നിരുന്നു. കഴിഞ്ഞ വര്‍ഷം കോണ്‍ഗ്രസ് നേതാവ് പ്രഹഌദ് സൗനിയും എഎപിയില്‍ ചേര്‍ന്നിരുന്നു.

70 അംഗ ഡല്‍ഹി നിയമസഭയിലേയ്ക്കുള്ള തെരഞ്ഞെടുപ്പ് ഫെബ്രുവരി എട്ടിനാണ് നടക്കുന്നത്. ഫലം ഫെബ്രുവരി 11ന് പ്രഖ്യാപിക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത