ദേശീയം

'ദീപികയ്ക്ക് എന്നെപ്പോലൊരു ഉപദേശകനെ വേണം'; ബാബാ രാംദേവ്

സമകാലിക മലയാളം ഡെസ്ക്

ഇന്‍ഡോര്‍: ബോളിവുഡ് നടി ദീപിക പദുക്കോണ്‍ ഇന്ത്യയെക്കുറിച്ചും രാജ്യത്തിന്റെ സാമൂഹിക, രാഷ്ട്രീയ, സാംസ്‌കാരിക പശ്ചാത്തലത്തെക്കുറിച്ചും കൂടുതല്‍ പഠിക്കേണ്ടതുണ്ടെന്ന് യോഗ ഗുരു ബാബാ രാംദേവ്. അറിവ് നേടിയതിന് ശേഷം മാത്രമേ തീരുമാനങ്ങള്‍ എടുക്കാന്‍ പാടുള്ളു. ദീപികയ്ക്ക് തന്നെപ്പോലുള്ള ഒരാളെ ഉപദേഷ്ടാവായി വേണമെന്നും രാംദേവ് ഇന്‍ഡോറില്‍ പറഞ്ഞു. ജെഎന്‍യു അക്രമത്തില്‍ പരിക്കേറ്റ വിദ്യാര്‍ത്ഥികളെ കാണാനെത്തിയ ദീപികയുടെ നടപടിയോട് പ്രതികരിക്കുയായിരുന്നു അദ്ദേഹം. 

ഒരുനടി എന്ന നിലയില്‍ ദീപികയുടെ കാര്യക്ഷമത മറ്റൊരു തരത്തിലാണെന്നും രാംദേവ് പറഞ്ഞു. 'സിഎഎ'യുടെ മുഴുവന്‍ അര്‍ത്ഥവും അറിയാത്ത ആളുകള്‍ പോലും പ്രധാനമന്ത്രിയെ വിമര്‍ശിക്കുകയാണെന്നും രാംദേവ് കൂട്ടിച്ചേര്‍ത്തു. 

ആരുടെയും പൗരത്വം എടുത്തുകളയില്ലെന്നും പൗരത്വം നല്‍കാനാണ് നിയമമെന്നും പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും പറഞ്ഞിട്ടും ആളുകള്‍ സമരം ചെയ്യുകയാണെന്നും രാംദേവ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'യേശുക്രിസ്തു ആദ്യത്തെ മാര്‍ക്‌സിസ്റ്റ്; ഇന്ത്യ ഭരിക്കേണ്ടത് രാഷ്ട്രീയ പാര്‍ട്ടികളല്ല'- വീഡിയോ

അക്ഷയതൃതീയയ്ക്ക് സ്വര്‍ണം വാങ്ങാന്‍ പ്ലാനുണ്ടോ?; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

കൊളസ്‌ട്രോള്‍ കുറയ്ക്കും പഴങ്ങള്‍

പാര്‍ക്ക് ലൈറ്റ് അത്ര ലൈറ്റല്ല, മറക്കരുത് വിളക്കുകളെ!; പ്രാധാന്യം വിവരിച്ച് മോട്ടോര്‍ വാഹനവകുപ്പ്

ഉമ്മയുടെ ഈ ചിത്രം കാണുമ്പോൾ ഞാന്‍ വീണ്ടും കുട്ടിയായ പോലെ; സുൽഫത്തിന് പിറന്നാൾ ആശംസിച്ച് ദുൽഖർ