ദേശീയം

ഹിസ്ബുള്‍ ഭീകരന്‍ ഹറൂണ്‍ ആവാസ് കൊല്ലപ്പെട്ടതായി ജമ്മു പൊലീസ്

സമകാലിക മലയാളം ഡെസ്ക്


ശ്രീനഗര്‍: ഹിസ്ബുള്‍ ഭീകരന്‍ ഹറൂണ്‍ ആവാസ് കൊല്ലപ്പെട്ടതായി ജമ്മു പൊലീസ്. ബുധനാഴ്ച  കശ്മീരിലെ ദോഡ ജില്ലയിലെ ഏറ്റുമുട്ടലിനിടെയാണ് ഹിസ്ബുള്‍ മുജാഹിദ്ദീന്‍ തീവ്രവാദിയായ ഹറൂണ്‍ ആവാസിനെ സുരക്ഷാ സേന കൊലപ്പെടുത്തിയതന്ന് ഡിജിപി ദില്‍ബാഗ് സിങ് പറഞ്ഞു. ഇദ്ദേഹത്തിനൊപ്പമുണ്ടായിരുന്ന കൂട്ടാളി രക്ഷപ്പെട്ടതായും പൊലീസ് പറഞ്ഞു. 

കൊല്ലപ്പെട്ട ഹിസ്ബുള്‍ ഭീകരന് ബിന്‍ലാദനുമായി അടുത്ത ബന്ധമാണ് ഉണ്ടായിരുന്നതെന്നും ഡിജിപി വ്യക്തമാക്കി. പ്രദേശത്ത് തീവ്രവാദികള്‍ ഉണ്ടെന്ന വിവരം പൊലീസിന് ലഭിച്ചിരുന്നു. ഇയാളില്‍ നിന്നും എകെ 47 റൈഫിള്‍, മൂന്ന് മാഗസിനുകള്‍, 73 റൗണ്ടുകള്‍, ഒരു ചൈനീസ് ഗ്രനേഡ്, റേഡിയോ സെറ്റ് എന്നിവ കണ്ടെടുത്തതായി പൊലീസ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

രാജ്യമൊട്ടാകെ റദ്ദാക്കിയത് 80ലേറെ സര്‍വീസുകള്‍; വലഞ്ഞ് യാത്രക്കാര്‍, വിശദീകരണവുമായി എയര്‍ഇന്ത്യ എക്‌സ്പ്രസ്- വീഡിയോ

അംപയറുമായി തര്‍ക്കിച്ചു; സഞ്ജുവിന് മാച്ച് ഫീയുടെ 30 ശതമാനം പിഴ

'ഉടന്‍ ജപ്തി'യുമായി സഹകരണ വകുപ്പ്; മൈലപ്ര ബാങ്ക് തട്ടിപ്പില്‍ മുന്‍ഭാരവാഹികളുടേയും ബന്ധുക്കളുടേയും സ്വത്ത് ജപ്തിചെയ്തു

സോഷ്യൽമീഡിയ ട്രെൻഡ് നോക്കി സൺസ്ക്രീന്‍ തെരഞ്ഞെടുത്താൽ പണി കിട്ടും; ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

'അംപയര്‍ക്കു കണ്ണു കാണില്ലേ, സഞ്ജു ഔട്ടല്ല'; ഐപിഎല്‍ പേജില്‍ ആരാധകരുടെ പൊങ്കാല, വിവാദം