ദേശീയം

റിപ്പബ്ലിക് ദിനം: ഭീകരാക്രമണ പദ്ധതി തകര്‍ത്തു, അഞ്ചുഭീകരര്‍ അറസ്റ്റില്‍ 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ഭീകരാക്രമണം നടത്താനുളള തീവ്രവാദികളുടെ പദ്ധതി പൊലീസ് തകര്‍ത്തു. ആക്രമണം ആസൂത്രണം ചെയ്തവര്‍ ഉള്‍പ്പെടെ അഞ്ച് ജെയ്ഷ ഇ മുഹമ്മദ് ഭീകരരെ അറസ്റ്റ് ചെയ്തതായി ജമ്മു കശ്മീര്‍ പൊലീസ് അറിയിച്ചു. ഇവരില്‍ നിന്ന് സ്‌ഫോടകവസ്തുക്കള്‍ ഉള്‍പ്പെടെ ആക്രമണത്തിന് ഉപയോഗിക്കാന്‍ കരുതിയിരുന്ന നിരവധി വസ്തുക്കള്‍ കണ്ടെടുത്തതായും ജമ്മു കശ്മീര്‍ പൊലീസ് അറിയിച്ചു.

കണ്ടെത്തിയ ആയുധങ്ങളില്‍ നിന്ന് ഇവര്‍ വലിയതോതിലുളള ഭീകരാക്രമണത്തിന് പദ്ധതിയിട്ടിരുന്നുവെന്ന് വ്യക്തമാണെന്ന് സെന്‍ട്രല്‍ കശ്മീര്‍ ഡിഐജി വി കെ ബേഡി പറഞ്ഞു. ഇവരുടെ തുടര്‍പദ്ധതികളെ കുറിച്ചും അന്വേഷിച്ചുവരികയാണെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. 

ചെറിയ ആയുധങ്ങള്‍, വാക്കി ടോക്കികള്‍, സ്‌ഫോടകവസ്തുക്കള്‍, ജലാറ്റിന്‍ സ്റ്റിക്കുകള്‍, നൈട്രിക് ആസിഡ് ബോട്ടിലുകള്‍ ഉള്‍പ്പെടെ ഭീകരാക്രമണത്തിന് ഉപയോഗിക്കാന്‍ കരുതിയിരുന്ന വസ്തുക്കളാണ് കണ്ടെടുത്തത്. അടുത്തിടെ ഹസ്രത്ത്ബല്‍ മേഖലയില്‍ നടന്ന ഗ്രനേഡ് ആക്രമണത്തില്‍ ഇവര്‍ക്ക് പങ്കുണ്ടെന്ന് തെളിഞ്ഞതായും ജമ്മു കശ്മീര്‍ പൊലീസ് പറയുന്നു. ജമ്മു കശ്മീരിലെ നിയന്ത്രണങ്ങള്‍ ഘട്ടം ഘട്ടമായി നീക്കം ചെയ്യുന്ന വേളയിലാണ് ഭീകരാക്രമണ പദ്ധതിയുമായി ബന്ധപ്പെട്ട് അഞ്ചുപേരെ പിടികൂടിയിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ