ദേശീയം

റോബര്‍ട്ട് വാദ്രയുമായി അടുത്ത ബന്ധമുളള മലയാളി വ്യവസായി സി സി തമ്പി അറസ്റ്റില്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഹോളിഡേ ഗ്രൂപ്പ് മേധാവിയും മലയാളി വ്യവസായിയുമായ സി സി തമ്പി അറസ്റ്റില്‍. വിദേശനാണ്യ വിനിമയ ചട്ടം ലംഘിച്ചതിനാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്.കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവും വിവാദ വ്യവസായിയുമായ റോബര്‍ട്ട് വാദ്രയുമായി അടുത്ത ബന്ധം പുലര്‍ത്തുന്നയാളാണ് സി സി തമ്പി. റോബര്‍ട്ട് വാദ്രയുടെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് തമ്പിയെ നിരവധി തവണ ചോദ്യം ചെയ്തിരുന്നു. 

ലണ്ടനില്‍ റോബര്‍ട്ട് വാദ്രയ്ക്കായി വസ്തുവകകള്‍ വാങ്ങുന്നതിന് സഹായിച്ച വ്യക്തിയാണ് സി സി തമ്പിയെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. കളളപ്പണം വെളുപ്പിച്ച് റോബര്‍ട്ട് വാദ്ര നടത്തിയ നിക്ഷേപങ്ങളെ കുറിച്ച് എന്‍ഫോഴ്‌സ്‌മെന്റ് കൂടുതലായി അന്വേഷിച്ചുവരികയാണ്. ഇതുമായി ബന്ധപ്പെട്ട് സി സി തമ്പിയുടെയും റോബര്‍ട്ട് വാദ്രയുടെയും മൊഴികള്‍ രേഖപ്പെടുത്തിയിരുന്നു. ഇതിലെ വൈരുധ്യങ്ങളെ തുടര്‍ന്നാണ് സി സി തമ്പിയുടെ അറസ്റ്റ് എന്നാണ് റിപ്പോര്‍ട്ടുകള്‍. റോബര്‍ട്ട് വാദ്രയുമായുളള 19 ലക്ഷം പൗണ്ടിന്റെ ഇടപാടില്‍ തമ്പിക്ക് പങ്കുളളതായാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തിയത്. 

സി സി തമ്പിക്ക് പുറമേ ഹോളിഡേ ഗ്രൂപ്പിന്റെ കീഴിലുളള 3 കമ്പനികളും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നിരീക്ഷണത്തിലായിരുന്നു. ഹോളിഡേ സിറ്റി സെന്റര്‍, ഹോളിഡേ പ്രോപ്പര്‍ട്ടീസ്, ഹോളിഡേ ബേക്കല്‍ റിസോര്‍ട്ട്‌സ് എന്നിവ കേന്ദ്രീകരിച്ചുളള പണമിടപാടുകളാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നിരീക്ഷിച്ചു വരുന്നത്. വിദേശനാണ്യ വിനിമയ ചട്ടങ്ങള്‍ അനുസരിച്ച് 288 കോടി രൂപയുടെ ഇടപാടുകളാണ് എന്‍ഫോഴ്‌സ്‌മെന്റിന്റെ അന്വേഷണപരിധിയിലെന്നാണ് റിപ്പോര്‍ട്ടുകള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്ത്രീയെ തട്ടിക്കൊണ്ടുപോയ കേസ്:എച്ച് ഡി രേവണ്ണ കസ്റ്റഡിയില്‍

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

പൂഞ്ചില്‍ വ്യോമസേനയുടെ വാഹനവ്യൂഹത്തിനു നേരെ ഭീകരാക്രമണം; അഞ്ച് സൈനികര്‍ക്ക് പരിക്ക്

കാണാതായ കോൺ​ഗ്രസ് നേതാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ തോട്ടത്തിൽ: അന്വേഷണം

തൃഷ@41; താരസുന്ദരിയുടെ മികച്ച അഞ്ച് സിനിമകൾ