ദേശീയം

22 വൈസ് പ്രസിഡന്റുമാര്‍, 31 ജനറല്‍ സെക്രട്ടറിമാര്‍, സെക്രട്ടറിമാര്‍ 98; ഉത്തരാഖണ്ഡില്‍ കോണ്‍ഗ്രസ് ഭാരവാഹികളായി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഉത്തരാഖണ്ഡില്‍ കോണ്‍ഗ്രസ് ഇരുപത്തിരണ്ടു വൈസ് പ്രസിഡന്റുമാരും 31 ജനറല്‍ സെക്രട്ടറിമാരും അടങ്ങുന്ന ജംബോ ഭാരവാഹി പട്ടിക പ്രഖ്യാപിച്ചു. 98 സെക്രട്ടറിമാരാണ് പട്ടികയില്‍ ഉള്ളത്.

മുതിര്‍ന്ന നേതാക്കള്‍ കൂടയാലോചനകളിലൂടെ തയാറാക്കിയ പട്ടികയ്ക്ക് പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധി അന്തിമ അംഗീകാരം നല്‍കി. പുതിയ ഭാരവാഹികളുടെ നിയമനം പ്രാബല്യത്തില്‍ വന്നതായി എഐസിസി അറിയിച്ചു.

പ്രീതം സിങ് എംഎല്‍എയുടെ നേതൃത്വത്തിലുള്ള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയില്‍ 90 പ്രത്യേക ക്ഷണിതാക്കളുണ്ട്. മുന്‍ മന്ത്രി ഹരീഷ് റാവത്ത്, മുതിര്‍ന്ന നേതാക്കളായ ഇന്ദിര ഹൃദേഷ്, കിഷോര്‍ ഉപാധ്യായ എന്നിവര്‍ ക്ഷണിതാക്കളാണ്.  സുനില്‍ ഗുലാത്തിയാണ് ട്രഷറര്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെഎസ്ആര്‍ടിസി ബസിലെ മെമ്മറി കാര്‍ഡ് കാണാതായത് അന്വേഷിക്കുമെന്ന് ഗതാഗതമന്ത്രി; എംഡിക്ക് നിര്‍ദേശം

പാലക്കാട് ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പിന്‍വലിച്ചു; മൂന്ന് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്; ജാഗ്രത

മുസ്ലീങ്ങള്‍ക്ക് മാത്രമാണോ കൂടുതല്‍ കുട്ടികളുള്ളത്?, എനിക്ക് അഞ്ച് മക്കളുണ്ട്; മോദിയോട് മറുചോദ്യവുമായി ഖാര്‍ഗെ

തമിഴ്‌നാട്ടില്‍ കരിങ്കല്‍ ക്വാറിയില്‍ സ്‌ഫോടനം; നാലു തൊഴിലാളികള്‍ മരിച്ചു; നിരവധി പേര്‍ക്ക് പരിക്ക്

നഖം നോക്കി ആരോഗ്യം അറിയാം; നിറത്തിലും ഘടനയിലും വ്യത്യാസമുണ്ടായാല്‍ ശ്രദ്ധിക്കണം