ദേശീയം

കേരളത്തിന്റെ വഴിയേ ബം​ഗാളും ; പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രമേയം പാസ്സാക്കും ; പ്രത്യേക നിയമസഭ സമ്മേളനം ഇന്ന്

സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രമേയം പാസ്സാക്കാൻ പശ്ചിമ ബംഗാളും. പശ്ചിമ ബം​ഗാൾ നിയമസഭയുടെ പ്രത്യേക സമ്മേളനം ഇന്ന് ചേരും. ഇതോടെ പൗരത്വ നിയമഭേദ​ഗതിക്കെതിരെ പ്രമേയം പാസ്സാക്കുന്ന നാലാമത്തെ സംസ്ഥാനമാകും ബം​ഗാൾ. നിയമഭേദ​ഗതിക്കെതിരെ കേരളമാണ് ആദ്യം പ്രമേയം പാസ്സാക്കിയത്. പിന്നാലെ പഞ്ചാബ്, രാജസ്ഥാൻ നിയമസഭകളും പ്രമേയം പാസ്സാക്കുകയായിരുന്നു.

ബംഗാള്‍ നിയമസഭ പ്രമേയം പാസ്സാക്കാൻ വൈകുന്നതിനെ സിപിഎം പാർലമെന്‍ററി പാർട്ടി നേതാവ് സുജൻ ചക്രവർത്തി വിമർശിച്ചിരുന്നു.
ഇതിന് പിന്നാലെയാണ് മമത സർക്കാർ പ്രത്യേക നിയമസഭ സമ്മേളനം വിളിച്ചത്. കഴിഞ്ഞ സെപ്റ്റംബറില്‍ ദേശിയ പൗരത്വ രജിസ്റ്ററിന് എതിരെ
തൃണമൂൽ കൊണ്ടുവന്ന പ്രമേയത്തെ സിപിഎമ്മും കോൺഗ്രസും പിന്തുണച്ചിരുന്നു.

പൗരത്വ ഭേദഗതിക്കെതിരായ പ്രമേയത്തെയും ഇരു പാർട്ടികളും പിന്തുണയ്ക്കാനാണ് സാധ്യത. കഴിഞ്ഞ ദിവസമാണ് കോൺഗ്രസ്‌ ഭരിക്കുന്ന
രാജസ്ഥാൻ പ്രമേയം പാസാക്കിയത്. ദേശീയ പൗരത്വ രജിസ്റ്റര്‍ തയാറാക്കുന്നതില്‍ പുതിയ വിവരങ്ങൾ ആരാഞ്ഞുള്ള ചോദ്യങ്ങൾ ഒഴിവാക്കണമെന്ന് കേന്ദ്രത്തിനോട് രാജസ്ഥാന്‍ നിയമസഭ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടിരുന്നു. ശബ്‍ദവോട്ടോടെയാണ് രാജസ്ഥാന്‍ നിയമസഭയില്‍ സിഎഎ വിരുദ്ധ പ്രമേയം പാസാക്കിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ