ദേശീയം

മൂന്നു സംസ്ഥാനങ്ങള്‍ക്ക് പിന്നാലെ പശ്ചിമബംഗാളും, പൗരത്വ നിയമത്തിനെതിരെ പ്രമേയം പാസാക്കി; കേന്ദ്രത്തിന്റേത് അപകടം നിറഞ്ഞ കളിയെന്ന് മമത 

സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത: കേരളത്തിനും പഞ്ചാബിനും രാജസ്ഥാനും പിന്നാലെ പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രമേയം പാസാക്കി പശ്ചിമബംഗാളും. പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധം ന്യൂനപക്ഷങ്ങള്‍ക്ക് വേണ്ടി മാത്രമല്ലെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി പറഞ്ഞു. പ്രക്ഷോഭത്തിന്റെ മുന്നില്‍ നിന്ന് നയിക്കുന്ന ഹിന്ദു സഹോദരങ്ങളോട് നന്ദി പറയുന്നതായും മമത നിയമസഭയില്‍ പറഞ്ഞു.

ബംഗാളില്‍ പൗരത്വ നിയമ ഭേദഗതിയും ദേശീയ ജനസംഖ്യ രജിസ്റ്ററും ദേശീയ പൗരത്വ രജിസ്റ്ററും അനുവദിക്കില്ല. സമാധാനപരമായി പോരാട്ടം തുടരും. രാജ്യത്തെ പൗരനാകാന്‍ വിദേശി ആയിരിക്കേണ്ട അവസ്ഥയാണ് നിലനില്‍ക്കുന്നതെന്നും മമത കുറ്റപ്പെടുത്തി. ഇത് അപകടം നിറഞ്ഞ കളിയാണ്. ജനങ്ങളെ മരണത്തിലേക്ക് തളളി വിടുന്നതിന് തുല്യമാണ്. അവരുടെ കുരുക്കില്‍ വീണുപോകരുതെന്നും മമത മുന്നറിയിപ്പ് നല്‍കി. 

നിയമസഭയുടെ പ്രത്യേക സമ്മേളനം വിളിച്ചുചേര്‍ത്താണ് പ്രമേയം പാസാക്കിയത്. ബംഗാള്‍ നിയമസഭ പ്രമേയം പാസ്സാക്കാന്‍ വൈകുന്നതിനെ സിപിഎം പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് സുജന്‍ ചക്രവര്‍ത്തി വിമര്‍ശിച്ചിരുന്നു.ഇതിന് പിന്നാലെയാണ് മമത സര്‍ക്കാര്‍ പ്രത്യേക നിയമസഭ സമ്മേളനം വിളിച്ചത്.

നിയമഭേദഗതിക്കെതിരെ രാജ്യവ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടും നിയമം സ്‌റ്റേ ചെയ്തിരുന്നില്ല. വിഷയത്തിലെ കേന്ദ്രസര്‍ക്കാര്‍ വിശദീകരണം കൂടി കേട്ടതിനുശേഷം മാത്രമേ തീരുമാനമെടുക്കാനാവൂ എന്നായിരുന്നു കോടതി നിരീക്ഷണം. സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സര്‍ക്കാരിന് നാലാഴ്ചത്തെ സമയം നല്‍കിയിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു