ദേശീയം

പൗരത്വ നിയമത്തെ ചൊല്ലി തെരുവില്‍ തമ്മിലടി; അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും തമ്മില്‍ ഏറ്റുമുട്ടി (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

പട്‌ന: പൗരത്വ നിയമ ഭേദഗതിയെ എതിര്‍ക്കുന്നവരും അനുകൂലിക്കുന്നവരും തെരുവില്‍ ഏറ്റുമുട്ടി. ഏറ്റുമുട്ടലില്‍ 15 ഓളം പേര്‍ക്ക് പരിക്കേറ്റു. ക്രമസമാധാനപാലനത്തിന്റെ ഭാഗമായി പ്രദേശത്ത് പൊലീസിനെ വിന്യസിച്ചു.

ബീഹാറിലെ സീതാമഡിയിലാണ് സംഭവം. പൗരത്വ നിയമ ഭേദഗതിയെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും പരസ്പരം ഏറ്റുമുട്ടുകയായിരുന്നു. വടി ഉള്‍പ്പെടെയുളള ആയുധങ്ങളേന്തിയാണ് രണ്ട് വിഭാഗത്തിലെയും അംഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടിയത്. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു.പ്രദേശത്ത് സംഘര്‍ഷം ഉടലെടുത്തതോടെ, പ്രദേശത്ത് പൊലീസിനെ വിന്യസിച്ച് നിരീക്ഷണം ശക്തമാക്കി.

കഴിഞ്ഞ ദിവസം പശ്ചിമ ബംഗാളിലെ മൂര്‍ഷിദാബാദില്‍ നടന്ന സമാനമായ സംഭവത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടിരുന്നു. നിരവധി വാഹനങ്ങള്‍ അടിച്ചുതകര്‍ക്കുകയും ചെയ്തു. പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'പാര്‍ട്ടിയില്‍ എന്റെ പോസിഷന്‍ നോക്ക്, ബുദ്ധിയുള്ള ആരെങ്കിലും ബിജെപിയില്‍ ചേരുമോ?'; ശോഭ സുരേന്ദ്രന്‍ പറയുന്ന ഹോട്ടലില്‍ പോയിട്ടില്ലെന്ന് ഇപി

150 മത്സര ജയങ്ങളില്‍ ഭാഗമായി; വീണ്ടും റെക്കോര്‍ഡുമായി ധോനി

വിഴുങ്ങിയ നിലയിൽ കൊക്കെയ്ൻ പിടികൂടുന്നത് ആദ്യം; കൊച്ചി എയർപോർട്ടിൽ റെഡ് അലേർട്ട്

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്, കെണിയില്‍ പെട്ടവര്‍ നിരവധി; മുന്നറിയിപ്പ്

കാര്‍ഷിക സര്‍വകലാശാല ക്യാംപസില്‍ രണ്ടു സെക്യൂരിറ്റി ജീവനക്കാര്‍ മരിച്ചനിലയില്‍, അന്വേഷണം