ദേശീയം

സ്ത്രീകളെ ഇസ്ലാം വിലക്കുന്നില്ല, പള്ളികളിൽ  പ്രവേശിപ്പിക്കാം;  മുസ്ലീം വ്യക്തിനിയമ ബോര്‍ഡ് സത്യവാങ്മൂലം നൽകി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പള്ളികളില്‍ സ്ത്രീകളെ പ്രവേശിപ്പിക്കാമെന്ന് മുസ്ലീം വ്യക്തിനിയമ ബോര്‍ഡ്. സ്ത്രീകളെ ഇസ്ലാം വിലക്കുന്നില്ലെന്നും പള്ളികളിൽ സ്ത്രീകളെ പ്രവേശിപ്പിക്കാമെന്നും ബോർഡ് സുപ്രീം കോടതിയിൽ നിലപാടറിയിച്ചു. മുസ്ലീം പള്ളികളില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പൂണെ സ്വദേശികൾ നൽകിയ ഹര്‍ജിയുമായി ബന്ധപ്പെട്ട് കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലാണ് ബോർഡ് നിലപാട് വ്യക്തമാക്കിയത്.

സ്ത്രീകള്‍ പള്ളിയില്‍ പ്രവേശിക്കുന്നതിന് ഇസ്ലാം മതത്തില്‍ വിലക്കില്ലെന്നായിരുന്നു മുസ്ലീം വ്യക്തിനിയമ ബോര്‍ഡിന്റെ സത്യവാങ്മൂലം. വെള്ളിയാഴ്ച നടക്കുന്ന പ്രത്യേക നമസ്‌കാരം സ്ത്രീകള്‍ക്ക് നിഷ്‌കര്‍ച്ചിട്ടില്ലെന്നും അത് തിരഞ്ഞെടുക്കാൻ അവർക്കുതന്നെയാണ് അവകാശമുള്ളതെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. വിശാലബഞ്ച് വാദം കേൾക്കാനിരിക്കെയാണ് നിലപാടറിയിച്ചിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി