ദേശീയം

2020 ഡിസംബര്‍ വരെ വിമാനയാത്രയ്ക്ക് 25 ശതമാനം ഡിസ്‌കൗണ്ടുമായി ഇന്‍ഡിഗോ; ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: വിമാന ടിക്കറ്റ് നിരക്കില്‍ ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും ഡിസ്‌കൗണ്ടുമായി ഇന്‍ഡിഗോ. കൊവിഡിനെതിരെ മുന്‍നിരയില്‍ നിന്ന് പോരാടുന്നവര്‍ക്കായി 2020 അവസാനം വരെ വിമാനടിക്കറ്റ് നിരക്കില്‍ 25 ശതമാനം ഡിസ്‌കൗണ്ട് നല്‍കുമെന്ന് ഇന്‍ഡിഗോ അധികൃതര്‍ അറിയിച്ചു.

യാത്ര ചെയ്യുമ്പോള്‍ നഴ്‌സുമാരും ഡോക്ടര്‍മാരും ജോലി ചെയ്യുന്ന ആശുപത്രിയുടെ ഐ.ഡി കാര്‍ഡും തിരിച്ചറിയല്‍ രേഖയും കരുതണമെന്ന് ഇന്‍ഡിയോ പത്രക്കുറിപ്പില്‍ വ്യക്തമാക്കി. ഇന്‍ഡിഗോയുടെ വെബ്‌സൈറ്റ് വഴി ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്കായിരിക്കും ഇളവ്. ജൂലൈ ഒന്നുമുതല്‍ ഡിസംബര്‍ 31 വരെ ഇളവ് നല്‍കും.  

ലോക്ക്ഡൗണിന്? ശേഷം? ആഭ്യന്തര വിമാന സര്‍വിസ് പുനരാരംഭിച്ചെങ്കിലും യാത്രക്കാര്‍ കുറവായത് വിമാനകമ്പനികളെ വന്‍തോതില്‍ വലക്കുന്നുണ്ട്. ജൂലൈ ഒന്നുവരെ 785 വിമാന സര്‍വിസുകളിലായി 71,471 പേര്‍ മാത്രമാണ് യാത്ര ചെയ്തതെന്ന് വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരി കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു. അതായത് ശരാശരി ഒരു വിമാനയാത്രയില്‍ 91 യാത്രക്കാര്‍ മാത്രം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്ത്രീയെ തട്ടിക്കൊണ്ടുപോയ കേസ്:എച്ച് ഡി രേവണ്ണ കസ്റ്റഡിയില്‍

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

പൂഞ്ചില്‍ വ്യോമസേനയുടെ വാഹനവ്യൂഹത്തിനു നേരെ ഭീകരാക്രമണം; അഞ്ച് സൈനികര്‍ക്ക് പരിക്ക്

കാണാതായ കോൺ​ഗ്രസ് നേതാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ തോട്ടത്തിൽ: അന്വേഷണം

തൃഷ@41; താരസുന്ദരിയുടെ മികച്ച അഞ്ച് സിനിമകൾ