ദേശീയം

താജ്മഹൽ, ചെങ്കോട്ടയുമടക്കം ചരിത്രസ്മാരകങ്ങൾ ജൂലായ് ആറ് മുതൽ തുറക്കും

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത്​ അടച്ചിട്ടിരുന്ന എല്ലാ ചരിത്ര സ്​മാരകങ്ങളും ജൂലൈ ആറുമുതൽ പൊതുജനങ്ങൾക്കായി തുറക്കും. ഏറ്റവും കൂടുതൽ സഞ്ചാരികൾ എത്തുന്ന താജ്​മഹലും ചെങ്കോട്ടയും അടക്കം 3400 ഓളം ചരിത്രസ്​മാരകങ്ങളാകും തുറക്കുക. കേന്ദ്ര വിനോദ സഞ്ചാര വകുപ്പ്​ മന്ത്രി പ്രഹ്ലാദ്​ സിങ്​ പട്ടേൽ ട്വിറ്ററിലൂടെയാണ്​ ഇക്കാര്യം അറിയിച്ചത്​.

പ്രധാനമന്ത്രി നരേന്ദ്രമോദി ലോക്​ഡൗൺ പ്രഖ്യാപിക്കുന്നതിന്​ മുന്നേ ചരിത്രസ്​മാരകങ്ങൾ അടച്ചിരുന്നു. ​പുരാവസ്​തുവകുപ്പി​ന്റെ തീരുമാനപ്രകാരം മാർച്ച്​ 17നാണ്​ സ്​മാരകങ്ങൾ അടച്ചിട്ടത്​.  

ലോക്​ഡൗൺ നിയന്ത്രണങ്ങൾ കുറക്കുന്നതി​ന്റെ ഭാഗമായി പുരാവസ്​തുവകുപ്പിന്​ കീഴിലെ 820ഓളം സ്​മാരകങ്ങൾ തുറന്നിരുന്നു. കോവിഡ്​ വ്യാപനം പരിശോധിച്ചശേഷം ഓരോ സംസ്​ഥാനങ്ങൾക്കും സ്​മാരകങ്ങൾ തുറക്കുന്ന കാര്യം തീരുമാനിക്കാം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍