ദേശീയം

പ്രിയങ്ക ഒഴിയണം; അദ്വാനിക്ക് ജീവിതകാലം മുഴുവന്‍, മുരളി മനോഹര്‍ ജോഷിക്ക് 2022വരെ ഔദ്യോഗിക ബംഗ്ലാവ്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ബിജെപി നേതാക്കളായ എല്‍കെ അദ്വാനിക്കും മുരളി മനോഹര്‍ ജോഷിക്കും ഔദ്യോഗിക വസതിയില്‍ താമസിക്കാനുള്ള കാലാവധി നീട്ടി നല്‍കി കേന്ദ്രസര്‍ക്കാര്‍. കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയോട് സര്‍ക്കാര്‍ ബംഗ്ലാവ് ഒഴിയണമെന്ന് നഗരവികസന മന്ത്രാലയത്തിന്റെ നിര്‍ദേശിക്കുമ്പോഴാണ് ഇരുവര്‍ക്കും കാലാവധി നീട്ടി നല്‍കിയത്. കഴിഞ്ഞ ജൂണിലായിരുന്നു ഇതുമായി ബന്ധപ്പെട്ട തീരുമാനം പുറത്ത് വന്നത്.

പാര്‍ലമെന്റില്‍ ഒരു പദവിയും വഹിക്കാത്ത എസ്പിജി സുരക്ഷയില്ലാത്ത ഇരുവരോടും സര്‍ക്കാര്‍ വസതി ഒഴിയാന്‍ കേന്ദ്രസര്‍ക്കാര്‍ പറഞ്ഞിട്ടില്ല. അദ്വാനിക്ക് ജീവിതകാലം മുഴുവന്‍ സര്‍ക്കാര്‍ ചെലവില്‍ താമസസൗകര്യം നല്‍കുമ്പോള്‍ മുരളി മനോഹര്‍ ജോഷിക്ക് 2022 വരെ താമസിക്കാം. ഇരുവരുടേയും എസ്പിജി സുരക്ഷ കേന്ദ്രസര്‍ക്കാര്‍ നേരത്തെ തന്നെ പിന്‍വലിച്ചിരുന്നു.

1997 മുതല്‍ താമസിച്ചിരുന്ന സര്‍ക്കാര്‍ ബംഗ്ലാവില്‍ നിന്ന ഒഴിയാനാണ് പ്രിയങ്കയോട് കഴിഞ്ഞ ദിവസം കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടത്. എസ്പിജി സുരക്ഷ നല്‍കുന്നത് കൊണ്ടാണ് പ്രിയങ്കക്ക് സര്‍ക്കാര്‍ താമസസൗകര്യം അനുവദിച്ചതെന്നും അത് പിന്‍വലിക്കപ്പെട്ടതോടെ ഇതും ഒഴിവാക്കണമെന്നായിരുന്നു കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയത്. 2019ല്‍ ഗാന്ധി കുടുംബത്തിന് നല്‍കുന്ന എസ്പിജി സുരക്ഷ കേന്ദ്രം പിന്‍വലിച്ചിരുന്നു. ഇതിനൊപ്പം അദ്വാനി ജോഷിയുടേയും സുരക്ഷയും പിന്‍വലിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആലപ്പുഴയില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, കോഴിക്കോട്ടും ഉയര്‍ന്ന രാത്രി താപനില തുടരും, 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, മഴയ്ക്കും സാധ്യത

'മുസ്ലീങ്ങള്‍ക്ക് സമ്പൂര്‍ണ സംവരണം വേണം'; മോദി രാഷ്ട്രീയ ആയൂധമാക്കി; തിരുത്തി ലാലു പ്രസാദ് യാദവ്

മയക്കിക്കിടത്തി കൈകാലുകള്‍ കെട്ടിയിട്ടു, ഭര്‍ത്താവിന്റെ സ്വകാര്യഭാഗം സിഗരറ്റ് കൊണ്ട് പൊള്ളിച്ചു; യുവതി അറസ്റ്റില്‍

ചാമ്പ്യന്‍സ് ലീഗ്; ഫൈനല്‍ തേടി പിഎസ്ജിയും ഡോര്‍ട്മുണ്ടും

'എനിക്ക് മലയാള സിനിമയാണ് ജീവിതം, പുഷ്പ കരിയറിൽ പ്രത്യേകിച്ച് മാറ്റം വരുത്തിയിട്ടില്ല'; ഫഹദ് ഫാസിൽ