ദേശീയം

മുംബൈയേയും ഡല്‍ഹിയേയും പിന്തള്ളി ; രാജ്യത്ത് കോവിഡ് രോഗബാധ ഏറ്റവും ഉയര്‍ന്ന നഗരമായി ചെന്നൈ, ലോകത്ത് രണ്ടാംസ്ഥാനത്ത്

സമകാലിക മലയാളം ഡെസ്ക്


ന്യൂഡല്‍ഹി : രാജ്യത്ത് കോവിഡ് രോഗവ്യാപനം ഏറ്റവും രൂക്ഷമായ നഗരമായി ചെന്നൈ മാറി. ഏപ്രില്‍-മെയ് മാസങ്ങളില്‍ മുംബൈ ആയിരുന്നു ഒരുദിവസം രാജ്യത്ത് ഏറ്റവും അധികം കോവിഡ് രോഗബാധ സ്ഥിരീകരിച്ചിരുന്നത്. എന്നാല്‍ ജൂണ്‍ ആയതോടെ മുംബൈയെ മറികടന്ന് ഡല്‍ഹി ഒന്നാമതെത്തി.

എന്നാല്‍ ജൂണ്‍ 30 ലെ കണക്കുപ്രകാരം മുംബൈയെയും ഡല്‍ഹിയെയും മറികടന്ന് രോഗവ്യാപനത്തില്‍ ചെന്നൈ ഒന്നാമതെത്തുകയായിരുന്നു. ജൂണ്‍ 30 ന് ചെന്നൈയില്‍ സ്ഥിരീകരിച്ചത് 2400 പുതിയ കോവിഡ് കേസുകളാണ്. ഡല്‍ഹിയിലാകട്ടെ സ്ഥിരീകരിച്ചത് 2200 കേസുകളും.

ഒരു ദിവസം കോവിഡ് സ്ഥിരീകരിക്കുന്നതില്‍ ലോകത്തുതന്നെ രണ്ടാം സ്ഥാനത്തെത്തി ഇതോടെ ചെന്നൈ. അമേരിക്കയിലെ ലോസ് ആഞ്ചലസാണ് ചെന്നൈയ്ക്ക് മുമ്പില്‍ ഒന്നാമതെത്തിയത്. 3000 ഓളം പേര്‍ക്കാണ് ജൂണ്‍ 30 ന് ലോസ് ആഞ്ചലസില്‍ കോവിഡ് സ്ഥിരീകരിച്ചത്.

ജൂണ്‍ 30 ന് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ സ്ഥിരീകരിച്ച ലോകത്തെ നഗരങ്ങളുടെ പട്ടിക ഇങ്ങനെയാണ്. ലോസ് ഏഞ്ചലസ് ( അമേരിക്ക), ചെന്നൈ, സാന്റിയാഗോ ( ചിലി), ഡല്‍ഹി, സാവോ പോളോ ( ബ്രസീല്‍), താനെ, മിയാമി ഡാഡെ കൗണ്ടി ( അമേരിക്ക), ബ്യൂണസ് അയേഴ്‌സ് ( അര്‍ജന്റീന), സാല്‍വദോര്‍ ( ബ്രസീല്‍), ലിമ( പെറു) എന്നിങ്ങനെയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പോളിങ് ശതമാനത്തില്‍ ഉത്കണ്ഠപ്പെടേണ്ട കാര്യമില്ല; കേരളത്തില്‍ ബിജെപി ഒരു മണ്ഡലത്തിലും വിജയിക്കില്ലെന്ന് എംവി ഗോവിന്ദന്‍

'ഇമ്മിണി ബല്യ സൗഹൃദം!' ഭാമയും കാമാച്ചിയും 55 വർഷമായി കട്ട ചങ്കുകൾ; വൈറലായി ആനമുത്തശ്ശിമാർ

'ആ ലിങ്ക് തുറക്കാന്‍ പോയാല്‍ നിങ്ങളുടെ കാര്യം ഗുദാഹവാ'; ഒടുവില്‍ ആ സത്യം തുറന്നു പറഞ്ഞ് വിഷ്ണു ഉണ്ണികൃഷ്ണന്‍

അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷനും റോള്‍?; റെഡ്മി നോട്ട് 13 പ്രോ പ്ലസ് 5G വേള്‍ഡ് ചാമ്പ്യന്‍സ് എഡിഷന്‍ ചൊവ്വാഴ്ച ഇന്ത്യയില്‍

അശ്ലീല വീഡിയോ വിവാദം: ദേവഗൗഡയുടെ കൊച്ചുമകനെതിരെ അന്വേഷണം; രാജ്യം വിട്ട് ജെഡിഎസ് സ്ഥാനാര്‍ത്ഥി