ദേശീയം

ലൈംഗിക തൊഴിലാളിക്ക് കോവിഡ് സ്ഥിരീകരിച്ചു, റെയ്ഡില്‍ പങ്കെടുത്ത പൊലീസുകാര്‍ ക്വാറന്റൈനില്‍

സമകാലിക മലയാളം ഡെസ്ക്

ജയ്പുര്‍: രാജസ്ഥാനില്‍ അറസ്റ്റിലായ ലൈംഗിക തൊഴിലാളിക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതിനെത്തുടര്‍ന്ന് ഇവരുടെ അറസ്റ്റിലേക്കു നയിച്ച റെയ്ഡില്‍ പങ്കെടുത്ത 14 പൊലീസുകാരെ ക്വാറന്റൈനിലാക്കി.

ജൂലൈ ഒന്നിനു രാത്രിയാണ് സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളില്‍ പൊലീസ് റെയ്ഡ് നടത്തിയത്. ഏഴു സ്ത്രീകള്‍ അടക്കം പതിനേഴു പേരാണ് വ്യഭിചാരക്കുറ്റത്തിന് പിടിയിലായത്.

സുഖര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍നിന്നു പിടിയിലായ നാലു സ്ത്രീകളില്‍ ഒരാള്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിനെത്തുടര്‍ന്ന് റെയ്ഡില്‍ പങ്കെടുത്ത പൊലീസുകാരോടു ക്വാറന്റൈനില്‍ പോവാന്‍ വകുപ്പു നിര്‍ദേശിക്കുകയായിരുന്നു.

അതേസമയം പരിശോധനാ ഫലം വരുംമുമ്പു തന്നെ സ്ത്രീ ജാമ്യം നേടി പുറത്തു പോയത് ആശങ്കയ്ക്കിടയാക്കി. ഇവരെ കണ്ടെത്താന്‍ ശ്രമം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഡല്‍ഹിയില്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടി; പിസിസി പ്രസിഡന്റ് അരവിന്ദര്‍ സിങ് ലവ് ലി രാജിവെച്ചു

40 മണിക്കൂര്‍ നീണ്ട തിരച്ചില്‍; മഹാദേവ് ബെറ്റിങ് ആപ്പ് കേസില്‍ നടന്‍ സാഹില്‍ ഖാന്‍ അറസ്റ്റില്‍

'ഞാന്‍ സഞ്ജുവിനൊപ്പം! ഇങ്ങനെ അവഗണിക്കുന്നത് അത്ഭുതപ്പെടുത്തുന്നു'

കടുത്ത ചൂടിൽ നിന്ന് ഭക്തർക്ക് ആശ്വാസം; ഗുരുവായൂർ ക്ഷേത്രത്തിൽ ശീതീകരണ സംവിധാനം സ്ഥാപിച്ചു, പഴനി മാതൃക

ഡ്രൈവ് ചെയ്യുമ്പോള്‍ പേഴ്‌സ് പിന്‍ പോക്കറ്റില്‍ വെയ്ക്കാറുണ്ടോ?; മുന്നറിയിപ്പ്