ദേശീയം

കോവിഡ് ബാധിതരുടെ എണ്ണത്തില്‍ ചൈനയെ മറികടന്ന് മുംബൈ

സമകാലിക മലയാളം ഡെസ്ക്

മുംബൈ: കോവിഡ് രോഗബാധിതരുടെയും മരണങ്ങളുടെയും കണക്കില്‍ കൊറോണ വൈറസിന്റെ പ്രവഭവകേന്ദ്രമായ ചൈനയെ മറികടന്ന് മുംബൈ നഗരം. 85,724കോവിഡ് പോസിറ്റീവ് കേസുകളാണ് മുംബൈയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്. 4,938 മരണം സംഭവിച്ചു. 4,634പേരാണ് ചൈനയില്‍ മരിച്ചത്. 83,565പേരാണ് ആകെ രോഗബാധിതര്‍. 

നിലവില്‍ ചൈനയില്‍ പ്രതിദിനം ഒറ്റ അക്ക കേസുമാത്രമാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ ആയിരത്തിന് പുറത്ത് കേസുകളാണ് മുംബൈയില്‍ മാത്രം ദിവസേന റിപ്പോര്‍ട്ട് ചെയ്യുന്നത്. 

മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്റെ കണക്കുകള്‍ പ്രകാരം നഗരത്തിലെ രോഗമുക്തി നിരക്ക് 67 ശതമാനമാണ്. പുതുതായി രോഗം സ്ഥിരീകരിക്കുന്ന നിരക്ക് നഗരത്തില്‍ 1.60 ശതമാനവും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ