ദേശീയം

ഫെയ്‌സ്ബുക്ക്, ട്രൂ കോളര്‍ ഉള്‍പ്പടെ 89 ആപ്പുകള്‍ ജൂലായ് 15നകം ഡിലീറ്റ് ചെയ്യണം; സൈനികര്‍ക്ക് നിര്‍ദേശം

സമകാലിക മലയാളം ഡെസ്ക്


ന്യൂഡല്‍ഹി: ഫെയ്‌സ്ബുക്ക്, ട്രൂ കോളര്‍, ഇന്‍സ്റ്റഗ്രാം ഉള്‍പ്പടെ 89 ആപ്പുകള്‍ ഫോണില്‍ നിന്ന് ഒഴിവാക്കാന്‍ സൈനികര്‍ക്ക് നിര്‍ദേശം. ജൂലായ് 15നകം ഈ ആപ്പുകള്‍ ഒഴിവാക്കണമെന്നാണ് 13 ലക്ഷം സൈനികരോട് ആവശ്യപ്പെട്ടിട്ടുള്ളത്.

രാജ്യത്തെ അതീവരഹസ്യങ്ങള്‍ ഉള്‍പ്പടെ ചോരുന്നതായി കണ്ടെത്തിയ പശ്ചാത്തലത്തിലാണ് സൈന്യത്തിന്റെ കര്‍ശനനടപടി. അടുത്തിടെ കേന്ദ്രസര്‍ക്കാര്‍ 59 ആപ്പുകള്‍ നിരോധിച്ചിരുന്നു. ഉത്തരവ് പാലിക്കാത്തവര്‍ കര്‍ശന നടപടി നേരിടേണ്ടിവരുമെന്നും സൈന്യം മുന്നറിയിപ്പ് നല്‍കുന്നു.

ഇത്തരം ആപ്പുകള്‍ സൈനികര്‍ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. ഇതുവഴി പാക്കിസ്ഥാന്റെയും ചൈനയുടെയും ഇന്റലിജന്‍സ് ഏജന്‍സികള്‍ ലക്ഷ്യംവെക്കുന്ന ഇന്ത്യന്‍ സൈനികരുടെ എണ്ണത്തില്‍ വലിയതോതില്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് നടപടി

കഴിഞ്ഞ വര്‍ഷം നവംബറില്‍ ഉയര്‍ന്ന ഉദ്യോഗസ്ഥരോട് ഫെയ്‌സ്ബുക്ക് ഉപയോഗിക്കുന്നത് ഒഴിവാക്കാന്‍ സൈന്യം ആവശ്യപ്പെട്ടിരുന്നു. ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി വാട്‌സാപ്പ് ഉപയോഗിക്കരുതെന്നും നേരത്തെ നിര്‍ദേശിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സൈഡ് തരാത്തതല്ല പ്രശ്‌നം, ഡ്രൈവര്‍ അശ്ലീല ആംഗ്യം കാണിച്ചു; വിശദീകരണവുമായി മേയര്‍ ആര്യാ രാജേന്ദ്രന്‍

സൂറത്ത് മോഡല്‍ ഇന്‍ഡോറിലും?; കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പത്രിക പിന്‍വലിച്ചു, ബിജെപിയില്‍ ചേര്‍ന്നതായി റിപ്പോര്‍ട്ട്

'എന്റെ അച്ഛൻ പോലും രണ്ട് വിവാ​ഹം ചെയ്തിട്ടുണ്ട്': ഭാവിവരന് നേരെ വിമർശനം; മറുപടിയുമായി വരലക്ഷ്മി

കണ്ണൂരില്‍ അമ്മയും മകളും വീട്ടിനുള്ളില്‍ മരിച്ചനിലയില്‍; അന്വേഷണം

'മുസ്ലിംകളാണ് കൂടുതല്‍ കോണ്ടം ഉപയോഗിക്കുന്നത്, അതു പറയാന്‍ ഒരു നാണക്കേടുമില്ല'