ദേശീയം

സിബിഎസ്ഇ 10, 12 ക്ലാസ് പരീക്ഷാ ഫലം ഉടനില്ല; പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റ്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലം ജൂലൈ 11ന് പ്രസിദ്ധീകരിക്കുമെന്ന പ്രഖ്യാപനം പിന്‍വലിച്ച് സിബിഎസ്ഇ. പരീക്ഷാ ഫലം ഉടന്‍ പ്രഖ്യാപിക്കുന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നതില്‍ തെറ്റുപറ്റിയെന്ന് സിബിഎസ്ഇ വ്യക്തമാക്കി. തീയതി സംബന്ധിച്ച് പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജമാണെന്നും അധികൃതര്‍ അറിയിച്ചു.

12ാം ക്ലാസ് പരീക്ഷാ ഫലം ജൂലൈ 11നും പത്താം ക്ലാസ് ഫലം 13നും പ്രസിദ്ധീകരിക്കുമെന്നും സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യുക്കേഷനാണ് ആദ്യം അറിയിച്ചത്. വൈകീട്ട് നാലു മണിക്ക് വെബ്‌സൈറ്റില്‍ ഫലം ലഭ്യമാകും എന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. വാര്‍ത്തകള്‍ പിന്‍വലിച്ചതായി സിബിഎസ്ഇ അറിയിച്ചു. ജൂലൈ 11നും 13നും ഫലം പ്രഖ്യാപിക്കുമെന്ന തരത്തില്‍ നേരത്തെ സിബിഎസ്ഇ ഇറക്കിയ നോട്ടീസ് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടിരുന്നു.

ഫലങ്ങള്‍ എത്രയും വേഗം പുറത്തിറക്കുമെന്നും എന്നാല്‍ ഇതുവരെ ഒരു തീയതിയും പ്രഖ്യാപിച്ചിട്ടില്ലെന്നും വിദ്യാര്‍ത്ഥികളോടും രക്ഷിതാക്കളോടും നിര്‍ദ്ദേശിക്കുന്നതായും സിബിഎസ്ഇ വ്യക്തമാക്കി. ഫലം സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്‌സൈറ്റായ cbse.nic.in ല്‍ ഉണ്ടാകും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു