ദേശീയം

സര്‍വകലാശാലാ പരീക്ഷകള്‍ റദ്ദാക്കിയതായി ഡല്‍ഹി സര്‍ക്കാര്‍, നടത്താനാവില്ലെന്ന് തമിഴ്‌നാട്

സമകാലിക മലയാളം ഡെസ്ക്


ന്യൂഡല്‍ഹി/ചെന്നൈ: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സര്‍വകലാശാലാ പരീക്ഷകള്‍ റദ്ദാക്കാന്‍ ഡല്‍ഹി സര്‍ക്കാര്‍ തീരുമാനം. അവസാന വര്‍ഷ വിദ്യാര്‍ഥികളുടെ മൂല്യ നിര്‍ണയത്തിനായി മാര്‍ഗ നിര്‍ദേശം തയാറാക്കാന്‍ സര്‍വകലാശാലകള്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. യുജിസി നിര്‍ദേശിച്ചത് അനുസരിച്ച് സെപ്റ്റംബറില്‍ പരീക്ഷ നടത്താനാവില്ലെന്ന് തമിഴ്‌നാട് സര്‍ക്കാര്‍ അറിയിച്ചു.

അവസാന സെമസ്റ്റര്‍ ഒഴികെയുള്ള വിദ്യാര്‍ഥികളെ പരീക്ഷഇല്ലാതെ തന്നെ പാസാക്കാന്‍ സര്‍വകലാശാലകള്‍ക്കു നിര്‍ദേശം നല്‍കിയതായി ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ അറിയിച്ചു. അവസാന സെമസ്റ്ററിലെ വിദ്യാര്‍ഥികള്‍ക്കു ബിരുദം നല്‍കുന്നതിന് മാര്‍ഗ നിര്‍ദേശങ്ങള്‍ തയാറാക്കാന്‍ സര്‍വകലാശാലകളോടു നിര്‍ദേശിച്ചിട്ടുണ്ട്. കേന്ദ്ര സര്‍വകലാശാലകളിലും ഇതേ രീതി പിന്തുടരണം എന്ന് അഭ്യര്‍ഥിച്ച് മുഖ്യമന്ത്രി അരവിന്ദ്് കെജരിവാള്‍ പ്രധാനമന്ത്രിക്കു കത്തെഴുതിയതായി സിസോദിയ പറഞ്ഞു.

ഡല്‍ഹി യൂണിവേഴ്സ്റ്റി, ജെ്എന്‍യു എന്നിവ കേന്ദ്ര സര്‍വകലാശാലകള്‍ ആയതിനാല്‍ തീരുമാനം ബാധകമാവില്ല. നാഷനല്‍ ലോ യൂണിവേഴ്‌സിറ്റി, ഡല്‍ഹി ടെക്‌നോളജിക്കല്‍ യൂണിവേഴ്‌സിറ്റി, അംബേദ്കര്‍ യൂണിവേഴ്‌സിറ്റി, ഗുരു ഗോബിന്ദ് സിങ് ഇന്ദ്രപ്രസ്ഥ യൂണി, നേതാജി സുഭാഷ് യൂണി. ഓഫ് ടെക്‌നോളജി, ഇന്ദിരാഗാന്ധി ടെക്‌നിക്കല്‍ യൂണി ഫോര്‍ വിമന്‍ എന്നിവ ഡല്‍ഹി സര്‍ക്കാരിനു കീഴില്‍ വരുന്നവയാണ്.

സെപ്റ്റംബര്‍ അവസാനത്തോടെ അവസാന വര്‍ഷ പരീക്ഷകള്‍ പൂര്‍ത്തയാക്കണമെന്ന യുജിസി നിര്‍ദേശം നടപ്പാക്കാനാവില്ലെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി കെ പളനിസ്വാമി പറഞ്ഞു. പരീക്ഷകളുടെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ സംസ്ഥാനങ്ങള്‍ അധികാരം നല്‍കണമെന്ന് ആവശ്യപ്പെട്ട് മാനവ വിഭവ ശേഷി വകുപ്പു മന്ത്രിക്ക് കത്തയച്ചതായി പളനിസ്വാമി അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി