ദേശീയം

കോവിഡ് ടെസ്റ്റുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കണം; പാവപ്പെട്ടവര്‍ക്ക് പരിചരണം നല്‍കണം, 1200 വെന്റിലേറ്ററുകള്‍ നല്‍കുമെന്ന് തെലങ്കാന സര്‍ക്കാരിനോട് കേന്ദ്രം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കോവിഡ് ടെസ്റ്റുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കണമെന്ന് തെലങ്കാന സര്‍ക്കാരിനോട് കേന്ദ്രം. പാവപ്പെട്ടവര്‍ക്കും മധ്യവര്‍ഗ്ഗക്കാര്‍ക്കും കൃത്യമായ പരിചരണം നല്‍കണമെന്ന് കേന്ദ്രമന്ത്രി ജി കിഷന്‍ റെഡ്ഡി തെലങ്കാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

കോവിഡിനെ ചെറുക്കാന്‍ ആവശ്യമായ ഉപകരണങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ നല്‍കും. സംസ്ഥാനത്തിന് കേന്ദ്രസര്‍ക്കാര്‍ 1200 വെന്റിലേറ്ററുകള്‍ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന തെലങ്കാനയില്‍ 32,224പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 19,205പേര്‍ക്ക് രോഗം ഭേദമായപ്പോള്‍, 339പേര്‍ മരിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രണ്ടു വര്‍ഷമായില്ലേ?'; മദ്യനയ അഴിമതിക്കേസില്‍ ഇഡിയോടു ചോദ്യങ്ങളുമായി സുപ്രീം കോടതി, കേസ് ഫയല്‍ ഹാജരാക്കണം

ഈ മനുഷ്യന് തലയ്ക്കകത്ത് വെളിവില്ലേ?; ആലയില്‍ നിന്ന് പശുക്കള്‍ ഇറങ്ങിപ്പോയ പോലെയാണോ പോകുന്നത്?; മുഖ്യമന്ത്രിക്കെതിരെ സുധാകരന്‍

ദിനോസറുകള്‍ക്ക് സംഭവിച്ചത് മനുഷ്യനും സംഭവിക്കുമോ? ഉല്‍ക്കകള്‍ ഭൂമിക്ക് ഭീഷണിയാകുമോ?

കുഞ്ഞിനെ ലക്ഷ്യമാക്കി കൂറ്റൻ പാമ്പ്, രക്ഷകയായി അമ്മ- വീഡിയോ

ബിന്‍ലാദന്റെ ചിത്രമോ ഐഎസിന്റെ കൊടിയോ കൈവശം വെച്ചാല്‍ യുഎപിഎ ചുമത്താനാവില്ല: ഡല്‍ഹി ഹൈക്കോടതി