ദേശീയം

പേസ്റ്റ് രൂപത്തില്‍ ഒളിപ്പിച്ച നിലയില്‍ സ്വര്‍ണക്കടത്ത്; തിരുവന്തപുരത്ത് ഇന്ന് പിടികൂടിയത് 1.45 കിലോ സ്വര്‍ണം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട. ദുബായില്‍ നിന്നെത്തിയവരാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്.  3 പേരില്‍ നിന്നായി 1.45 കിലോ സ്വര്‍ണമാണ് കസ്റ്റംസ് അധികൃതര്‍ പിടിച്ചെടുത്തത്. പേസ്റ്റ് രൂപത്തിലായിരുന്നു സ്വര്‍ണം  ഒളിപ്പിച്ചത്.

ഞായറാഴ്ച കരിപ്പൂര്‍ വിമാനത്താവളത്തില്‍ വെച്ച് ഒന്നേകാല്‍ കോടിയുടെ സ്വര്‍ണം പിടിച്ചെടുത്തിരുന്നു. യാത്രക്കാരായി എത്തിയ നാല് പേരില്‍ നിന്നാണ് സ്വര്‍ണം പിടിച്ചത്. റാസല്‍ഖൈമയില്‍ നിന്നെത്തിയ ചാര്‍ട്ടേര്‍ഡ് വിമാനത്തിലെ യാത്രക്കാരാണ് പിടിയിലായത്.

കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ റാസല്‍ഖൈമയില്‍ നിന്ന് എത്തിയ കാസര്‍കോട് സ്വദേശികളായ അബ്ദുള്‍ സത്താര്‍, മുഹമ്മദ് ഫൈസല്‍, മിഥിലാജ് എന്നിവരില്‍ നിന്ന് 1168 ഗ്രാം സ്വര്‍ണമാണ് കസ്റ്റംസ് പിടികൂടിയത്. അടിവസ്ത്രത്തില്‍ ഒളിപ്പിച്ച നിലയില്‍ 1.8 ഗ്രാം സ്വര്‍ണവുമായി ഒരു സത്രീ കൂടി പിടിയില്‍ ആയിട്ടുണ്ട്. റാസല്‍ഖൈമയില്‍ നിന്നെത്തിയ തിരുവനന്തപുരം സ്വദേശിയില്‍ നിന്നാണ് 1.8 ഗ്രാം സ്വര്‍ണം പിടികൂടിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു