ദേശീയം

കുറച്ച് ദിവസമുള്ള ലോക്ക്ഡൗണ്‍ ഫലപ്രദമാവില്ല, കോവിഡ് വ്യാപനം വൈകിപ്പിക്കാനെ സഹായിക്കു; മുന്നറിയിപ്പുമായി ശാസ്ത്രജ്ഞര്‍

സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: കുറച്ച് ദിവസത്തേക്ക് മാത്രമായി പ്രഖ്യാപിക്കുന്ന ലോക്ക്ഡൗണ്‍ കോവിഡ് വ്യാപനം തടയില്ലെന്ന് ശാസ്ത്രജ്ഞര്‍. ഇന്ത്യയിലെ സംസ്ഥാനങ്ങള്‍ കോവിഡ് വ്യാപനം തടയാനായി ഇപ്പോള്‍ പ്രഖ്യാപിക്കുന്ന ലോക്ക്ഡൗണ്‍ ഫലപ്രദമാവില്ലെന്നും, അത് സമൂഹ വ്യാപനം വൈകിപ്പിക്കുകയേ ഉള്ളുവെന്നുമാണ് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. 

ഇങ്ങനെ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നത് കൊറോണ വൈറസ് ശൃംഖല വേര്‍പെടുത്താന്‍ സഹായിക്കില്ല. രോഗ വ്യാപനം വൈകിപ്പിക്കുക മാത്രമേ ഇതിലൂടെ സാധിക്കുന്നുള്ളു. ഇന്ത്യയിലെ കോവിഡ് വ്യാപനത്തെ കുറിച്ച് പഠനം നടത്തിയ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സ് ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളിലെ ശാസ്ത്രജ്ഞരാണ് ഇക്കാര്യം ചൂണ്ടിക്കാട്ടി എത്തുന്നത്. ചെന്നൈയിലും കോവിഡ് രൂക്ഷമായ മറ്റ് ഭാഗങ്ങളിലും തമിഴ്‌നാട് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെ ബംഗളൂരുവും ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. 

കഴിഞ്ഞ ദിവസം കോവിഡിനെ മരുന്ന് കണ്ടെത്താന്‍ സഹായിക്കുന്ന നേട്ടവുമായി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ലൈഫ് സയന്‍സ് എത്തിയിരുന്നു. കോവിഡ് ബാധിതനായ രോഗിയുടെ സ്രവത്തില്‍ നിന്നെടുത്ത സാര്‍സ് കോവി 2 വൈറസ് സെല്‍ കള്‍ച്ചര്‍ ചെയ്യുകയായിരുന്നു ഐഎല്‍എസ്. വെറോ സെല്‍ കള്‍ച്ചര്‍ വഴി നിര്‍വീര്യമാക്കിയ വൈറസ് കോശം ഉപയോഗിച്ച് വാക്‌സിന്‍ ഉണ്ടാക്കുകയാണ് ലക്ഷ്യം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി