ദേശീയം

സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു, 91.46 % വിജയം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. http://cbseresults.nic.in എന്ന വെബ് സൈറ്റില്‍ ഫലം അറിയാം. 91.46 ആണ് വിജയ ശതമാനം.

കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 0.36 ശതമാനം പേര്‍ ഇക്കുറി വിജയം  നേടിയതായി സിബിഎസ്ഇ അറിയിച്ചു. മേഖലാടിസ്ഥാനത്തില്‍ തിരുവനന്തപുരമാണ് വിജയ ശതമാനത്തില്‍ മുന്നില്‍. കേരളത്തില്‍ പരീക്ഷ എഴുതിയതില്‍ 99.28 ശതമാനം പേര്‍ വിജയം നേടി. ചെന്നൈയാണ് തൊട്ടു പിന്നില്‍-98.95 ശതമാനം. ബംഗളൂരു മൂന്നാം സ്ഥാനത്താണ്.

കേന്ദ്രീയ വിദ്യാലയങ്ങളില്‍ പരീക്ഷ എഴുതിയവരില്‍ 99.23 ശതമാനം പേര്‍ വിജയം നേടി. ഗവ. സ്‌കൂളുകളില്‍ 80.91 ശതമാനവും എയ്ഡഡ് സ്‌കൂളുകളില്‍ 77.82 ശതമാനവുമാണ് വിജയം.

ഫലപ്രഖ്യാപനം സാധ്യമാക്കിയ എല്ലാവരെയും അഭിനന്ദിക്കുന്നതായി മാനവ വിഭവ ശേഷി വകുപ്പു മന്ത്രി രമേശ് പൊഖ്രിയാല്‍ പറഞ്ഞു. വിദ്യാര്‍ഥികളുടെ ആരോഗ്യത്തിനും ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിനുമാണ് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വൈദ്യുതി നിലച്ചു; നാട്ടുകാര്‍ രാത്രി കെഎസ്ഇബി ഓഫീസ് ആക്രമിച്ചു

'എന്നെ തോൽപ്പിക്കുന്ന ആളെ കല്ല്യാണം കഴിക്കും'- പുരുഷ താരങ്ങളെ ​ഗോദയിൽ മലർത്തിയടിച്ച ഹമീദ ബാനു

'നാട്ടു നാട്ടു'വിലെ സിഗ്നേച്ചര്‍ സ്റ്റെപ്പ് ലോകം ഏറ്റെടുത്തു; നൃത്തസംവിധായകനെ ആരും ആഘോഷിച്ചില്ലെന്ന് ബോസ്കോ മാർട്ടിസ്

അക്കൗണ്ട് ഉടമയുടെ പണം സൂക്ഷിക്കേണ്ടത് ബാങ്കിന്റെ ബാധ്യത; നഷ്ടപ്പെട്ട തുകയും നഷ്ടപരിഹാരവും നല്‍കാന്‍ ഉപഭോക്തൃകമ്മീഷന്‍ വിധി

കൊല്‍ക്കത്തയില്‍ സൂപ്പര്‍ പോര്; ഐഎസ്എല്‍ ഗ്രാന്‍ഡ് ഫിനാലെ ഇന്ന്