ദേശീയം

ഡല്‍ഹിയില്‍ കനത്തമഴ; പാലത്തിന്റെ അടിയിലെ വെളളക്കെട്ടില്‍ മുങ്ങി യാത്രാ ബസ്, (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് കനത്ത മഴ. ഡല്‍ഹിയുടെ വിവിധ ഭാഗങ്ങളില്‍ വെളളക്കെട്ട് രൂക്ഷമായി. താഴ്ന്ന പ്രദേശങ്ങള്‍ വെളളത്തിന്റെ അടിയിലായതായി റിപ്പോര്‍ട്ടുകളുണ്ട്. അതിനിടെ പാലത്തിന്റെ അടിയില്‍ വെളളക്കെട്ടില്‍ മുങ്ങിയ  ഡല്‍ഹി ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ ബസിലെ യാത്രക്കാരെ രക്ഷിച്ചു. ഇതിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്.

കനത്ത ചൂടില്‍ നിന്ന് ആശ്വാസം നല്‍കിയാണ് ഡല്‍ഹിയില്‍ മഴ പെയ്യുന്നത്. ഞായറാഴ്ച രാവിലെ മുതല്‍ കനത്തമഴയാണ് അനുഭവപ്പെടുന്നത്. എന്നാല്‍ കനത്ത മഴയില്‍ വെളളക്കെട്ട് രൂക്ഷമായത് യാത്രക്കാരെ വലച്ചു. അതിനിടെയാണ് മിന്റോ പാലത്തിന് അടിയില്‍  വെളളക്കെട്ടില്‍ ബസ് കുടുങ്ങിയത്. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ അഗ്നിശമന സേന ഉദ്യോഗസ്ഥര്‍ യാത്രക്കാരെ രക്ഷിച്ചു. ബസില്‍ വെളളം കയറുന്നത് കണ്ട് യാത്രക്കാരില്‍ പലരും ഇതിനിടയില്‍ ബസിന്റെ മുകളില്‍ കയറി. തുടര്‍ന്ന് ഏണി കൊണ്ടുവന്നാണ് ഇവരെ രക്ഷിച്ചത്. 

ഡല്‍ഹിയില്‍ കനത്തമഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിച്ചത്. ഇടിമിന്നലോട് കൂടിയ മഴയെ തുടര്‍ന്ന് ഡല്‍ഹിയിലെ ചൂട് 25 ഡിഗ്രിയായി താഴ്ന്നു. വരുന്ന മൂന്ന് ദിവസവും മഴ തുടരുമെന്നാണ് പ്രവചനം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി