ദേശീയം

കുഞ്ഞ് കരഞ്ഞപ്പോള്‍ പാല് കൊടുത്തില്ല; ഭര്‍ത്താവ് ഭാര്യയെ ഇരുമ്പ് വടി കൊണ്ട് തല്ലിക്കൊന്നു; പൊലീസ് സത്യം പറയിച്ചത് ഇങ്ങനെ

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഒരു വയസുള്ള മകള്‍ കരഞ്ഞിട്ടും പാല് കൊടുക്കാന്‍ വിസമ്മതിച്ചുവെന്ന് പറഞ്ഞ് ഭര്‍ത്താവ് ഭാര്യയെ ഇരുമ്പു വടികൊണ്ട് തല്ലിക്കൊന്നു. മഹാരാഷ്ട്രയിലെ താനെ ജില്ലയില്‍ ഭിവാന്‍ഡി നഗരത്തിലാണ് ദാരുണ സംഭവം അരങ്ങേറിയത്.

പൂജ (23)ആണ് മരിച്ചത്. 25കാരനായ ഭര്‍ത്താവ് ഭജന്‍ സിങ് കുറ്റം സമ്മതിച്ചിട്ടുണ്ട്.

കൊലപാതകം പുറത്തറിയാതിരിക്കാന്‍ സംഭവത്തിന് പിന്നാലെ ഇയാള്‍ ഭാര്യയെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചു. കാല്‍തെറ്റി കുളിമുറിയില്‍ വീണതാണെന്ന് പറഞ്ഞായിരുന്നു ഇയാള്‍ ഭാര്യയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ആശുപത്രിയിലെത്തിച്ചപ്പോഴേ പൂജ മരിച്ചിരുന്നു. ഇതോടെ ആശുപത്രി അധികൃതര്‍ വിവരം പൊലീസിന് കൈമാറി.

പൊലീസ് ആശുപത്രിയിലെത്തി ഭജന്‍ സിങിനോട് കാര്യങ്ങള്‍ തിരക്കി. പൊലീസിനോടും ഭാര്യ കുളിമുറിയില്‍ കാല്‍ വഴുതി വീണതാണെന്ന് അയാള്‍ പറഞ്ഞു. എന്നാല്‍ യുവതിയുടെ ശരീരത്തില്‍ പലയിടത്തായി മുറിവുകള്‍ കണ്ടത് പൊലീസിന് സംശയമുണ്ടാക്കി.

പിന്നീട് ഭജന്‍ സിങിനെ നിരീക്ഷിച്ച പൊലീസ് ഇയാള്‍ സ്ഥിരമായി അടുത്തുള്ള ഗുരുദ്വാരയില്‍ സന്ദര്‍ശകനാണെന്ന് കണ്ടെത്തി. ഇവിടെയുള്ള പുരോഹിതനോട് ഭജന്‍ സിങിനോട് കാര്യങ്ങള്‍ ചോദിച്ചറിയാന്‍ പൊലീസ് ആവശ്യപ്പെട്ടു.

ഇതിന് പിന്നാലെ പുരോഹിതനോട് ഇയാള്‍ പൊട്ടിക്കരഞ്ഞ് നടന്ന സംഭവങ്ങള്‍ പറഞ്ഞു. കുഞ്ഞ് കരഞ്ഞപ്പോള്‍ ഭാര്യ പാല്‍ കൊടുക്കാന്‍ വിസമ്മതിച്ചതായും അതിന്റെ ദേഷ്യത്തില്‍ ഇരുമ്പ് വടി കൊണ്ട് തല്ലുകയായിരുന്നുവെന്നും ഇയാള്‍ വെളിപ്പെടുത്തി.

ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായിരുന്നു. അതിനൊടുവിലാണ് ഭജന്‍ സിങ് പ്രകോപിതനായി ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തിയത്. ഭജന്‍ സിങിനെ കസ്റ്റഡിയിലെടുത്ത പൊലീസ് ഇയാള്‍ക്കെതിരെ കൊലപാതക കുറ്റത്തിന് കേസെടുത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപിക്കെതിരെ നടപടിയില്ല, നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം; ദല്ലാളുമായി ബന്ധം അവസാനിപ്പിക്കണം

അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്ററിന് നിയന്ത്രണം നഷ്ടപ്പെട്ടു; വന്‍ അപകടം ഒഴിവായി, വിഡിയോ

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

ദൈവങ്ങളുടെ പേരില്‍ വോട്ട്, മോദിയെ തെരഞ്ഞെടുപ്പില്‍ അയോഗ്യനാക്കണമെന്ന ഹര്‍ജി തള്ളി

നാല് മണിക്കൂര്‍ വ്യായാമം, എട്ട് മണിക്കൂര്‍ ഉറക്കം; മികച്ച ആരോഗ്യത്തിന് ചെയ്യേണ്ടത്?