ദേശീയം

കോവിഡ് പരിശോധനയില്‍ കേരളം 18 സംസ്ഥാനങ്ങള്‍ക്ക് പിന്നില്‍; പത്തുലക്ഷം പേരില്‍ 188 പേര്‍ക്ക് മാത്രം, ഗോവയില്‍ 1333

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പ്രതിദിന കോവിഡ് പരിശോധനയില്‍ കേരളം  18 സംസ്ഥാനങ്ങള്‍ക്ക് പിന്നിലെന്ന് കേന്ദ്ര സര്‍ക്കാര്‍ കണക്കുകള്‍. കേരളത്തില്‍ പത്തുലക്ഷം പേരില്‍ ശരാശരി 188 പേര്‍ക്കാണ് പരിശോധന നടത്തുന്നത്. ദേശീയ ശരാശരി 180 ആണ്.

ഗോവയാണ് പരിശോധനയില്‍ മുന്നില്‍. പത്തുലക്ഷം പേരില്‍ ശരാശരി 1333 പേര്‍ക്കാണ് പരിശോധന നടത്തുന്നത്. ഡല്‍ഹി, ത്രിപുര, തമിഴ്‌നാട്, പുതുച്ചേരി തുടങ്ങിയവാണ് തൊട്ടുപിന്നില്‍. മഹാരാഷ്ട്ര, മധ്യപ്രദേശ്, രാജസ്ഥാന്‍, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങള്‍ പരിശോധനയുടെ കാര്യത്തില്‍ കേരളത്തിന്റെ മുകളിലാണ്. മഹാരാഷ്ട്ര 241, മധ്യപ്രദേശ് 194, രാജസ്ഥാന്‍ 244, കര്‍ണാടക 247 എന്നിങ്ങനെയാണ് പരിശോധനകളുടെ കണക്ക്.

ഇന്ത്യ ലോകത്ത് കോവിഡ് മരണനിരക്ക് ഏറ്റവും കുറവുളള രാജ്യങ്ങളില്‍ ഒന്നെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. പത്ത് ലക്ഷം പേരില്‍ 77 മരണം എന്നതാണ് കോവിഡിന്റെ ലോക ശരാശരി. എന്നാല്‍ ഇന്ത്യയില്‍ 20.4 മാത്രമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കുന്നു.

ബ്രിട്ടണാണ് മരണനിരക്കില്‍ മുന്നില്‍. പത്തുലക്ഷം പേരില്‍ ശരാശരി 667 പേരാണ് കോവിഡ് ബാധിച്ച് മരിക്കുന്നത്. അമേരിക്കയാണ് തൊട്ടുപിന്നില്‍. ശരാശരി 421 പേരാണ് മരിക്കുന്നത്. ബ്രസീല്‍ 371, മെക്‌സിക്കോ 302, ഇറാന്‍ 85, ദക്ഷിണാഫ്രിക്ക 85 എന്നിങ്ങനെയാണ് മറ്റ് രാജ്യങ്ങളുടെ കോവിഡ് മരണനിരക്കെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കുന്നു.

രാജ്യത്തെ കോവിഡ് സ്ഥീരീകരണ നിരക്ക് അഞ്ച് ശതമാനത്തില്‍ താഴെയാക്കുകയാണ് ലക്ഷ്യം. രോഗസ്ഥിരീകരണ നിരക്ക് കുറയ്ക്കുന്നതിന് കൃത്യമായ പരിശോധന ആവശ്യമാണ്. ഇപ്പോഴത്തെ നിലയിലുള്ള പരിശോധന നിലനിര്‍ത്തി രോഗസ്ഥിരീകരണ നിരക്ക് അഞ്ച് ശതമാനത്തില്‍ താഴെയാക്കുകയാണ് ലക്ഷ്യമെന്ന് ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം ഒഎസ്ഡി രാജേഷ് ഭൂഷണ്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി