ദേശീയം

ജന്മദിനത്തിൽ 25 കേക്കുകൾ വടിവാള് കൊണ്ട് മുറിച്ചു, കർഫ്യൂ ലംഘിച്ച് പങ്കെടുത്തത് മുപ്പതോളം പേർ; കേസ് (വിഡിയോ)

സമകാലിക മലയാളം ഡെസ്ക്

മുംബൈ: കോവിഡ് വ്യാപനം നിയന്ത്രിക്കാൻ പ്രഖ്യാപിച്ച കർഫ്യൂ ലംഘിച്ച് ജന്മദിനാഘോഷം സംഘടിപ്പിച്ച മുപ്പതോളം പേർക്കെതിരേ കേസ്. മുംബൈ ബാന്ദ്ര പൊലീസാണ് കേസെടുത്തത്. ആഘോഷത്തിൽ പങ്കെടുത്ത ഒരാളെ അറസ്റ്റ് പിടികൂടുകയും ചെയ്തു. ജന്മദിനാഘോഷത്തിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് നടപടി.

ഹാരിസ് ഖാൻ എന്നയാളെയാണ് പിടികൂടിയത്. മാസ്ക് ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയും ഒട്ടേറേ പേരാണ് ആഘോഷത്തിൽ പങ്കെടുത്തത്. ശനിയാഴ്ച അർധരാത്രി ബാന്ദ്രയിലെ ഒരു കെട്ടിടത്തിലായിരുന്നു പരിപാടി.  യുവാവ് വാൾ കൊണ്ട് 25 കേക്കുകൾ മുറിക്കുന്നത് വിഡിയോയിൽ കാണാം.

കർഫ്യൂ ലംഘിച്ചതിന് പുറമേ ആയുധം കൈയിൽവെച്ചതിനും ഹാരിൽ ഖാനെതിരേ കേസെടുത്തിട്ടുണ്ട്. ഇയാൾ ക്രിമിനൽ കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊടും ചൂട്; തിങ്കളാഴ്ചവരെ കോളജുകള്‍ അടച്ചിടും; അവധിക്കാല ക്ലാസുകള്‍ക്ക് കര്‍ശനനിയന്ത്രണം

സംസ്ഥാനത്ത് സൂര്യാഘാതമേറ്റ് ഇന്ന് രണ്ട് മരണം

ഫെഡറല്‍ ബാങ്കിന്റെ ലാഭത്തില്‍ 24 ശതമാനം വര്‍ധന

തട്ടിപ്പ് അക്കൗണ്ടുകള്‍ക്ക് വിലക്കേര്‍പ്പെടുത്തും; സുരക്ഷാ ഫീച്ചറുമായി വാട്‌സ്ആപ്പ്

''തുറന്നങ്ങു ചിരിക്ക് പെണ്ണേ; കഴുത്തിലെ കല്ലുമാലകളും വട്ടത്തളകളും അവളോട് കൊഞ്ചുന്നു''