ദേശീയം

ഞാന്‍  ഡൊണാള്‍ഡ് ട്രംപല്ല; ജനങ്ങളുടെ ദുരിതം കാണാനാവില്ല: ഉദ്ദവ് താക്കറെ

സമകാലിക മലയാളം ഡെസ്ക്

മുംബൈ: താന്‍ ഡൊണാള്‍ഡ് ട്രംപ് അല്ലെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ.  ജനങ്ങള്‍ ദുരിതമനുഭവിക്കുന്നത് കാണാന്‍ താന്‍ ആഗ്രഹിക്കുന്നില്ലന്നും ഉദ്ദവ് താക്കറെ പറഞ്ഞു. ശിവസേന മുഖപത്രമായ സാമ്‌നയില്‍ പാര്‍ട്ടി വക്താവ് സഞ്ജയ് റാവത്തിന് അനുവദിച്ച അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സ്വീകരിച്ച നടപടികള്‍ ഏറെ വിമര്‍ശിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ അത്തരം നടപടികള്‍ സ്വീകരിക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ല. അതുകൊണ്ട് തന്നെ സംസ്ഥാനത്ത് രണ്ടാമതും വൈറസ് വ്യാപനം ഉണ്ടാവാതിരിക്കാന്‍ ഇളവുകള്‍ വരുത്താന്‍ ആഗ്രഹിക്കുന്നില്ലെന്നും താക്കറെ പറഞ്ഞു.

സംസ്ഥാനത്ത് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയിട്ടുണ്ടെങ്കിലും ലോക്ക്ഡൗണ്‍ ഇപ്പോഴും തുടരുന്നുണ്ട്. ഇളവുകളുടെ ഭാഗമായി ഒരോന്ന് ഓരോന്നായി തുറക്കുന്നുണ്ടെന്നും താക്കറെ പറഞ്ഞു. 

കോവിഡ് മഹാമാരി പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ മഹാരാഷ്ട്രയിലെ കോളേജുകളില്‍ ഇത്തവണ അവസാനവര്‍ഷ പരീക്ഷകള്‍ നടത്തേണ്ടതില്ലെന്ന നിലപാടില്‍ സംസ്ഥാനസര്‍ക്കാര്‍ ഉറച്ചുനില്‍ക്കുകയാണ്. അവസാനവര്‍ഷ പരീക്ഷ നടത്താതെ ബിരുദം നല്‍കുന്നത് വിദ്യാര്‍ഥികളുടെ ഉപരിപഠന സാധ്യതകളെ ബാധിക്കുമെന്ന് പരീക്ഷ നടത്തണമെന്നാവശ്യപ്പെട്ട് ഹര്‍ജി നല്‍കിയവരുടെ വാദം. എന്നാല്‍ ഇതിനെതിരെ ആദിത്യതാക്കറെ സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. കൊറോണ വൈറസ് വിദ്യാര്‍ത്ഥിക്ക് പകരില്ലെന്ന ധാരണയാരും ഉണ്ടാക്കരുതെന്നും താന്‍ പറയുന്ന കാര്യത്തെ കുറിച്ച് തനിക്ക് നല്ല ബോധ്യമുള്ളിടത്തോളം വിമര്‍ശനങ്ങള്‍ കാര്യമാക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ