ദേശീയം

തമിഴ്‌നാട്ടില്‍ ഇന്ന് 88 പേര്‍ കോവിഡ് ബാധിച്ച് മരിച്ചു, 6,785 വൈറസ് ബാധിതര്‍; ചെന്നൈയില്‍ മാത്രം 1299 രോഗികള്‍

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: തമിഴ്‌നാട്ടില്‍ ഇന്ന് 6,785 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ കോവിഡ് ബാധിതരുടെ എണ്ണം 1,99,749 ആയി ഉയര്‍ന്നു. നിലവില്‍ തമിഴ്‌നാട്ടില്‍ 53,132 ആക്ടീവ് കേസുകളാണ് ഇപ്പോള്‍ ഉള്ളത്.

ഇന്ന് 88 പേര്‍ കോവിഡ് ബാധമൂലം മരിച്ചു. 3320 പേര്‍ക്കാണ് ഇതുവരെ വൈറസ് ബാധമൂലം ജീവന്‍ നഷ്ടപ്പെട്ടത്. ചെന്നൈയില്‍ മാത്രം ഇന്ന് 1299 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ