ദേശീയം

മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന് കോവിഡ്

സമകാലിക മലയാളം ഡെസ്ക്

ഭോപ്പാല്‍: മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന് കോവിഡ് സ്ഥിരീകരിച്ചു. ചൗഹാന്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

തനിക്കു കോവിഡ് ലക്ഷണങ്ങള്‍ കണ്ടെന്നും പരിശോധനയില്‍ പോസിറ്റിവ് ആയെന്നും ചൗഹാന്‍ ട്വീറ്റില്‍ പറഞ്ഞു. താനുമായി സമ്പര്‍ക്കത്തിലായ എല്ലാവരും കോവിഡ് പരിശോധന നടത്തണമെന്നും ട്വീറ്റില്‍ പറയുന്നു. അടുത്ത ബന്ധം പുലര്‍ത്തിയ എല്ലാവരോടും ക്വാറന്റീനില്‍ പോവാന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

നേരത്തെ സംസ്ഥാന സഹകരണ മന്ത്രി അരവിന്ദ് സിങ് ഭദോരിയയ്ക്കു വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. രോഗം സ്ഥിരീകരിക്കും മുമ്പ് ഇദ്ദേഹം കാബിനറ്റ് യോഗത്തില്‍ പങ്കെടുക്കുകയും ചെയ്തു. വ്യാഴാഴ്ചയാണ് കോവിഡ് സ്ഥിരീകരിച്ച മന്ത്രിയെ ആശുപത്രിയില്‍ ആക്കിയത്.

ചൊവ്വാഴ്ച, അന്തരിച്ച ഗവര്‍ണര്‍ ലാല്‍ജി ടണ്ഠന്റെ സംസ്‌കാര ചടങ്ങിലും അരവിന്ദ് സിങ് ഭദോരിയ പങ്കെടുത്തിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹെലികോപ്റ്റര്‍ കണ്ടെത്താനായില്ല: രക്ഷാപ്രവര്‍ത്തനത്തിന് തടസമായി മോശം കാലാവസ്ഥ; പ്രസിഡന്‍റിനായി പ്രാര്‍ത്ഥിച്ച് ഇറാന്‍ ജനത

രണ്ട് യുവാക്കള്‍ ചിറയില്‍ മുങ്ങിമരിച്ചു; അപകടം കുളിക്കാനിറങ്ങിയപ്പോള്‍

'വിദ്യാ വാഹന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം; പരമാവധി 50 കിമീ വേഗത, കുട്ടികള്‍ക്ക് സുരക്ഷിത യാത്ര, നിദേശങ്ങളുമായി എംവിഡി

ഇടുക്കിയിൽ അതിതീവ്രമഴ: നാളെയും മറ്റന്നാളും വെക്കേഷൻ ക്ലാസുകൾക്ക് അവധി

മൂന്ന് ഭാവത്തിൽ അജിത്തിന്റെ മാസ് അവതാരം: 'ഗുഡ് ബാഡ് അഗ്ലി' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍