ദേശീയം

ആശുപത്രിയിലായാലും കോവിഡ് പോരാട്ടത്തില്‍ പിന്നോട്ടില്ല; അവലോകന യോഗം വിളിച്ച് ചേര്‍ത്ത് മധ്യപ്രദേശ് മുഖ്യമന്ത്രി

സമകാലിക മലയാളം ഡെസ്ക്

ഭോപ്പാല്‍: കോവിഡ് സ്ഥിരീകരിച്ച മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ്  ചൗഹാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുയാണ്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പികുന്നതില്‍ വിട്ടുവീഴ്ചയില്ലെന്ന് വ്യക്തമാക്കി, വീഡിയോ കോണ്‍ഫറന്‍സിലൂടെ അവലോകന യോഗം വിളിച്ചു ചേര്‍ത്തിരിക്കുകയാണ് അദ്ദേഹം. മന്ത്രിമാരും ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു. 

കഴിഞ്ഞദിവസമാണ് അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്. പിന്നാലെ മുഖ്യമന്ത്രിയെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. അദ്ദേഹത്തിന്റെ ഭാര്യയുടെയും മക്കളുടെയും പരിശോധന ഫലം നെഗറ്റീവാണ്. 

തന്റെ ആരോഗ്യനില തൃപ്തികരമാണെന്നും ജനങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം സാമൂഹ്യ മാധ്യമങ്ങളിലൂടെ പറഞ്ഞിരുന്നു. 
26,926പേര്‍ക്കാണ് നിലവില്‍ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. 18,484പേര്‍ രോഗമുക്തരായപ്പോള്‍ 799പേര്‍ മരിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി