ദേശീയം

തിരുപ്പതി ചരട് രക്ഷയ്‌ക്കെത്തി; അസ്ഥികൂടം തിരിച്ചറിഞ്ഞു

സമകാലിക മലയാളം ഡെസ്ക്

മുംബൈ: മുംബൈയില്‍ കണ്ടെത്തിയ 21 കാരന്റെ അസ്ഥികൂടം  തിരിച്ചറിഞ്ഞു. കൈയില്‍ കെട്ടിയിരുന്ന തിരുപ്പതി ക്ഷേത്രത്തിലെ ചരടാണ് മരിച്ചയാളെ തിരിച്ചറിയാന്‍ പൊലീസിനെ സഹായിച്ചത്. 

പാസ്‌കല്‍ സ്‌ക്വയര്‍ പ്രദേശത്താണ് അസ്ഥികൂടം കണ്ടെത്തിയത്. ഇതിന് പത്തുദിവസത്തെ പഴക്കമുണ്ടെന്ന് പൊലീസ് പറഞ്ഞു. അസ്ഥികൂടം തിരിച്ചറിയുന്നതിന്റെ ഭാഗമായി കുറെ ആളുകളെ വിളിച്ചുവരുത്തി. അതിലൊരാളുടെ ശ്രദ്ധയില്‍ വാച്ചും തിരുപ്പതി ചരടും തിരിച്ചറിയുകയായിരുന്നു. ഇങ്ങനെയാണ് മരിച്ചയാളെ തിരിച്ചറിഞ്ഞത്. 

അസ്ഥികൂടത്തിന്റെ ഡിഎന്‍എ പരിശോധനാഫലും തിരിച്ചറിഞ്ഞയാള്‍ പറഞ്ഞലക്ഷണങ്ങളും ഒത്തുചേര്‍ന്നതായി പൊലീസ് പറഞ്ഞു. ഇത് സംബന്ധിച്ച് കൂടുതല്‍ അന്വേഷണം നടത്തുമെന്ന് പൊലീസ് വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

'നിങ്ങളെ കിട്ടാൻ ഞാൻ ജീവിതത്തിൽ എന്തോ നല്ലത് ചെയ്‌തിട്ടുണ്ടാവണം'; ഭർത്താവിനോടുള്ള സ്നേഹം പങ്കുവെച്ച് അമല

വൈകീട്ട് 6 മുതൽ രാത്രി 12 വരെ വാഷിങ് മെഷീൻ ഉപയോ​ഗിക്കരുത്; നിർദ്ദേശവുമായി കെഎസ്ഇബി

'മുസ്ലീങ്ങള്‍ക്ക് സമ്പൂര്‍ണ സംവരണം വേണം'; മോദി രാഷ്ട്രീയ ആയൂധമാക്കി; തിരുത്തി ലാലു പ്രസാദ് യാദവ്

മയക്കിക്കിടത്തി കൈകാലുകള്‍ കെട്ടിയിട്ടു, ഭര്‍ത്താവിന്റെ സ്വകാര്യഭാഗം സിഗരറ്റ് കൊണ്ട് പൊള്ളിച്ചു; യുവതി അറസ്റ്റില്‍