ദേശീയം

ഭാര്യയുമായി വഴക്ക്; ഒരു വയസുള്ള മകളെ അച്ഛന്‍ എറിഞ്ഞു കൊന്നു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഒരു വയസ് മാത്രം പ്രായമുള്ള സ്വന്തം കുഞ്ഞിനെ എറിഞ്ഞ് കൊന്ന് അച്ഛന്റെ ക്രൂരത. നോയിഡയിലാണ് നടുക്കുന്ന സംഭവം. കഴിഞ്ഞ ദിവസമാണ് അച്ഛന്‍ 13 മാസം മാത്രം പ്രായമായ പെണ്‍കുഞ്ഞിനെ എറിഞ്ഞ് കൊന്നത്. സംഭവവുമായി ബന്ധപ്പെട്ട് കുട്ടിയുടെ അച്ഛന്‍ ജംഷാദിനെ (28) പൊലീസ് അറസ്റ്റ് ചെയ്തു. 

നോയിഡയിലെ സെക്ടര്‍ 22ലാണ് ബിഹാര്‍ സ്വദേശികളായ ജംഷാദും ഭാര്യ ഗുലാഫ്‌സ (23)യും മകളും താമസിച്ചിരുന്നത്. ഇരുവരും ദിവസ കൂലിക്ക് വിവിധ ജോളികള്‍ ചെയ്യുന്നവരാണ്. 23ന് ഉച്ചയ്ക്കാണ് കേസിനാസ്പദമായ സംഭവം അരങ്ങേറിയത്. 

സംഭവ ദിവസം തങ്ങള്‍ തമ്മില്‍ വഴക്കുണ്ടായിരുന്നുവെന്ന് ഭാര്യ പറയുന്നു. വഴക്ക് നടക്കുമ്പോള്‍ കുട്ടി തന്റെ മടിയിലായിരുന്നു. കഴിഞ്ഞ കുറച്ച് മാസങ്ങളായി തങ്ങള്‍ക്കിടയില്‍ സ്ഥിരമായി തര്‍ക്കങ്ങളുണ്ടായിരുന്നു. സംഭവ ദിവസം വാക്കുതര്‍ക്കം വലിയ വഴക്കിലേക്ക് നീങ്ങി. അതിനിടെ ക്ഷുഭിതനായി ജംഷാദ് കുട്ടിയെ മടിയില്‍ നിന്ന് ബലമായി എടുത്ത് പിന്നീട് തന്റെ നേരെ എറിഞ്ഞു. ഇങ്ങനെ എറിഞ്ഞപ്പോഴാണ് കുട്ടി താഴെ നിലത്തേക്ക് തെറിച്ച് വീണ് തല പൊട്ടിച്ചിതറിയത്. കുട്ടിയുടെ അമ്മ പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു.  

ശബ്ദം കേട്ട് അയല്‍പ്പക്കത്തുള്ളവര്‍ ഓടിയെത്തി. നിതാരി ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകരും ഈ സമയത്ത് സ്ഥലത്തെത്തി. ഇവര്‍ കുട്ടിക്ക് പ്രാഥമിക ചികിത്സ നല്‍കി. പിന്നീട് സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റാനും ആവശ്യപ്പെട്ടു. എന്നാല്‍ ആശുപത്രിയിലേക്ക് പോകും വഴി കുട്ടി മരിച്ചു. 

സംഭവമറിഞ്ഞെത്തിയ നാട്ടുകാരാണ് പൊലീസില്‍ വിവരം നല്‍കിയത്. എന്നാല്‍ പൊലീസ് വീട്ടിലേക്ക് വരുന്ന കാര്യം അറിഞ്ഞതിന് പിന്നാലെ ജംഷാദ് അവിടെ നിന്ന് മുങ്ങി. ഇയാളെ ശനിയാഴ്ചയാണ് പൊലീസ് പിടികൂടിയത്. ഭാര്യയുടെ പരാതിയില്‍ ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. ആബമജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ പ്രതിയെ ജയിലിലേക്ക് മാറ്റി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അമേഠിയിലേക്കില്ല; രാഹുല്‍ ഗാന്ധി റായ്ബറേലിയില്‍ മത്സരിച്ചേക്കും, റിപ്പോര്‍ട്ട്

ജയരാജന്‍ പോയത് അങ്കം ജയിച്ച ചേകവനെപ്പോലെ; നടന്നത് മുഖ്യമന്ത്രി അറിഞ്ഞുള്ള പൊളിറ്റിക്കല്‍ ഡീല്‍ : രമേശ് ചെന്നിത്തല

വിവാഹമോചിതയായി മകള്‍ തിരികെ വീട്ടിലേക്ക്; കൊട്ടും കുരവയുമൊക്കെയായി ആഘോഷമാക്കി പിതാവ് - വിഡിയോ

നാളെ മുതല്‍ സേവിങ്‌സ് അക്കൗണ്ട് ചാര്‍ജില്‍ അടക്കം നാലുമാറ്റങ്ങള്‍; അറിയേണ്ട കാര്യങ്ങള്‍

'പുള്‍ ഷോട്ട് ഇങ്ങനെ'- എതിര്‍ ടീമിലെ യുവ താരത്തെ ബാറ്റിങ് പഠിപ്പിച്ച് പോണ്ടിങ് (വീഡിയോ)