ദേശീയം

ഡല്‍ഹിയില്‍ ഇനി ലോക്ക്ഡൗണ്‍ ആവശ്യമില്ല, രോഗമുക്തി നിരക്ക് 88 ശതമാനം; മരണനിരക്ക് പിടിച്ചുനിര്‍ത്താനായെന്ന് അരവിന്ദ് കെജരിവാള്‍ 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കോവിഡ് വ്യാപനം നിയന്ത്രണവിധേയമായി കൊണ്ടിരിക്കുന്ന ഡല്‍ഹിയില്‍ ഇനി രണ്ടാം ലോക്ക്ഡൗണ്‍ ആവശ്യമില്ലെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍. ഡല്‍ഹിയില്‍ രോഗമുക്തി നിരക്ക് ഗണ്യമായി ഉയര്‍ന്ന പശ്ചാത്തലത്തിലും മരണനിരക്ക് പിടിച്ചുനിര്‍ത്താന്‍ കഴിഞ്ഞ സാഹചര്യത്തിലുമാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.

ഇന്ത്യയിലും വെളിയിലും ഡല്‍ഹി മോഡല്‍ കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്ത് വരികയാണ്. 88 ശതമാനമാണ് ഡല്‍ഹിയിലെ കോവിഡ് മുക്തി നിരക്ക്. 9 ശതമാനം ആളുകള്‍ മാത്രമാണ് ചികിത്സയില്‍ കഴിയുന്നത്. കോവിഡ് സ്ഥിരീകരിച്ചവരില്‍ രണ്ടുമുതല്‍ മൂന്ന് ശതമാനം വരെ ആളുകള്‍ക്ക് മാത്രമാണ് ജീവന്‍ നഷ്ടമായത്. മരണനിരക്കും ഗണ്യമായി പിടിച്ചുനിര്‍ത്താന്‍ കഴിഞ്ഞെന്നും കെജരിവാള്‍ പറഞ്ഞു.

നിലവില്‍ ഡല്‍ഹിയില്‍ വിവിധ ആശുപത്രികളിലായി 15,500 ബെഡുകള്‍ ക്രമീകരിച്ചിട്ടുണ്ട്. നിലവില്‍ 2800 കോവിഡ് രോഗികള്‍ മാത്രമാണ് ഈ ആശുപത്രികളില്‍ ചികിത്സയിലുളളത്. 12500 ബെഡുകള്‍ ഒഴിഞ്ഞ് കിടക്കുകയാണ്. ജൂണില്‍ ഏറ്റവുമധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സംസ്ഥാനങ്ങളുടെ പട്ടികയില്‍ ഡല്‍ഹി രണ്ടാം സ്ഥാനത്തായിരുന്നു. അതില്‍ നിന്നാണ് ഈ തിരിച്ചുവരവെന്നും അരവിന്ദ് കെജരിവാള്‍ പറയുന്നു. 

നിലവില്‍ 1,30,606 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 11,904 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുകയാണ്. 1,14,875 പേരാണ് രോഗമുക്തി നേടി ആശുപത്രി വിട്ടത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി