ദേശീയം

പബ്ജിയും ലുഡോയും ഉള്‍പ്പെടെയുള്ള 275 ആപ്പുകള്‍ കൂടി നിരോധിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍; പട്ടികയില്‍ അലി എക്‌സ്പ്രസും

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ടിക്ക്‌ടോക്ക് ഉള്‍പ്പെടെയുള്ള 59 ചൈനീസ് ആപ്പുകള്‍ നിരോധിച്ചതിന് പിന്നാലെ, ഒഴിവാക്കാനുള്ള ആപ്പുകളുടെ പുതിയ പട്ടികയുമായി കേന്ദ്രസര്‍ക്കാര്‍. ജനപ്രിയ വീഡിയോ ഗെയിം ആയ പബ്ജി ഉള്‍പ്പെടെയുള്ള 275 ചൈനീസ് ആപ്പുകളാണ് നിരോധിക്കാനൊരുങ്ങുന്നത്.

അലി എക്‌സ്പ്രസ്, സിലി, റെസ്സോ, യു ലൈക്, ലുഡോ തുടങ്ങിയ ആപ്പുകളാണ് പുതിയ പട്ടികയിലുള്ളത്. എല്‍ബിഇ ടെക്, പെര്‍ഫക്റ്റ് ക്രോപ്, സിന ക്രോപ്പ്, യോസൂ ഗ്ലോബല്‍ എന്നിവയും ലിസ്റ്റിലുണ്ട്.

ചൈനീസ് പങ്കാളിത്തത്തോടെ ദക്ഷിണ കൊറിയന്‍ വീഡിയോ ഗെയിം കമ്പനി ബ്ലൂ ഹോളാണ് പബ്ജി നിര്‍മ്മിച്ചിരിക്കുന്നത്. സിയോമിയുടെ കീഴിലുള്ളതാണ് സിലി. ടിക്ക് ടോക്കിന്റെ ഉടമസ്ഥരായ ബൈറ്റ്ഡാന്‍സിന്റെ കീഴിലുള്ളതാണ് റെസ്സോയും യുലൈക്കും. ചൈനീസ് ഇ കൊമേഴ്‌സ് കമ്പനിയായ അലിബാബയുടെ ഉടമസ്ഥതയിലുള്ളതാണ് അലി എക്‌സ്പ്രസ്.

പബ്ജി വീഡിയോ ഗെയിമിന്റെ ലോകത്തിലെ ഏറ്റവും വലിയ മാര്‍ക്കറ്റ് ഇന്ത്യയാണ്. 17.5കോടി പേരാണ് ഇന്ത്യയില്‍ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്തിട്ടുള്ളത്. രാജ്യ സുരക്ഷയെ ബാധിക്കുമെന്നും വിവരങ്ങള്‍ ചോര്‍ത്തുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ്, ലഡാക്ക് സംഘര്‍ഷത്തിന് പിന്നാലെ ജൂണ്‍ 29ന് ഇന്ത്യ ചൈനീസ് ആപ്പുകള്‍ നിരോധിച്ചത്. ടിക്ക്‌ടോക്കിന് പുറമേ, യുസി ബ്രൗസര്‍, ബ്യൂട്ടി പ്ലസ് തുടങ്ങിയ ആപ്പുകളും നിരോധിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

12 സീറ്റില്‍ ജയിക്കും; ഭരണ വിരുദ്ധ വികാരം മറികടക്കാനായി; സിപിഎം വിലയിരുത്തല്‍

താളം ജീവതാളം, ഇന്ന് ലോക നൃത്ത ദിനം

പെന്‍ഡ്രൈവില്‍ മൂവായിരത്തോളം സെക്‌സ് വീഡിയോകള്‍; കര്‍ണാടക രാഷ്ട്രീയത്തെ പിടിച്ചുകുലുക്കി പ്രജ്വല്‍ രേവണ്ണയുടെ ലൈംഗിക വീഡിയോ വിവാദം

ടി20 ലോകകപ്പ്: വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരില്‍ ആദ്യത്തെ ചോയ്‌സ് സഞ്ജു, രാഹുലും പന്തും പരിഗണനയില്‍, റിപ്പോര്‍ട്ട്

മഹാദേവ് ആപ് കേസ്: സ്ഥലത്തില്ല, ഹാജരാകാന്‍ കൂടുതല്‍ സമയം വേണമെന്ന് തമന്ന