ദേശീയം

'പ്രൈമറി സ്‌കൂള്‍ കുട്ടികള്‍ക്കു പോലും അതു പറ്റുന്നുണ്ട്,  നിയമസഭ എന്തുകൊണ്ട് ഓണ്‍ലൈനായി ചേര്‍ന്നൂകൂടാ?'

സമകാലിക മലയാളം ഡെസ്ക്

പനജി: പ്രൈമറി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കുള്ള ക്ലാസുകള്‍ പോലും ഓണ്‍ലൈനായി നടത്തുമ്പോള്‍ എന്തുകൊണ്ട് നിയമസഭാ സമ്മേളനം ഓണ്‍ലൈനായി നടത്തിക്കൂടെന്ന് ഗോവ മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ലൂസിഞ്ഞോ ഫലെയ്‌റോ. സ്‌കൂള്‍ കുട്ടികള്‍ക്കു പോലും പറ്റുമ്പോള്‍ വിര്‍ച്വല്‍ നിയമസഭയില്‍ പങ്കെടുക്കാന്‍ എംഎല്‍എമാര്‍ക്കു കഴിയുമെന്ന് ഫലെയ്‌റോ പറഞ്ഞു.

കോവിഡ് വ്യാപനം മൂലം ഒറ്റ ദിവസമായി ചുരുക്കിയ നിയമസഭാ സമ്മേളനത്തില്‍ നടത്തിയ പ്രസംഗത്തിലാണ് ഓണ്‍ലൈന്‍ സമ്മേളനത്തിനു വേണ്ടി കോണ്‍ഗ്രസ് നേതാവ് വാദിച്ചത്. കോവിഡ് വ്യാപനത്തെക്കുറിച്ച് ചര്‍ച്ച വേണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം പരിഗണിക്കപ്പെട്ടിട്ടില്ല. ബജറ്റ് പാസാക്കലും ബില്ലുകളുമാണ് അജന്‍ഡയിലുള്ളത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അപ്രതീക്ഷിത ചെലവുകള്‍ വന്നതിനാല്‍ ബജറ്റില്‍ പ്രസക്തിയില്ലെന്ന് ഫലയ്‌റോ പറഞ്ഞു.

പുതിയ മുന്‍ഗണനകള്‍ ഉള്‍പ്പെടുത്തി ബജറ്റ് പുതുക്കണം. ഒരു മാസത്തിനകം പുതിയ ബജറ്റ് അവതരിപ്പിക്കണം. അപ്രസക്തമായ ബജറ്റ് ധൃതിപിടിച്ച് പാസാക്കുന്നതില്‍ കാര്യമില്ലെന്ന ഫലെയ്‌റോ അഭിപ്രായപ്പെട്ടു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു