ദേശീയം

15കാരി കുഞ്ഞിന് ജന്മം നല്‍കി; പുറംലോകം അറിഞ്ഞത് രണ്ടരവര്‍ഷത്തെ തുടര്‍ച്ചയായ ലൈംഗിക പീഡനം; രണ്ടുപേര്‍ക്കെതിരെ കേസ്

സമകാലിക മലയാളം ഡെസ്ക്


ചണ്ഡിഗഡ്:  ഹരിയാനയില്‍ 15കാരി കുഞ്ഞിന് ജന്മം നല്‍കി. നേപ്പാളി പെണ്‍കുട്ടിയാണ് 28 മാസത്തെ തുടര്‍ച്ചയായ ലൈംഗിപീഡനത്തിനിരയായത്. ജൂലായ് അഞ്ചാം തിയ്യതി പെണ്‍കുട്ടി കുഞ്ഞിന് ജന്മം നല്‍കിയത്. 

പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതി പ്രകാരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. തന്റെ മകളെ പീഡിപ്പിച്ചത് ഹിസാര്‍ ഗ്രാമത്തിലെ പൗള്‍ട്രി ഫാമിന്റെ ഉടമയും കൂട്ടാളിയുമാണെന്ന് പരാതിയില്‍ പറയുന്നു.

ഈ മാസം അഞ്ചാം തിയ്യതി റോത്തക്കിലെ മെഡിക്കല്‍ കോളജിലാണ് കുഞ്ഞിന് ജന്മം നല്‍കിയത്. കുറച്ചുനാളുമുന്‍പാണ് പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന കാര്യം വീട്ടുകാര്‍ അറിയുന്നത്. തുടര്‍ന്ന് പെണ്‍കുട്ടിയോട് വിവരങ്ങള്‍ ആരാഞ്ഞപ്പോള്‍ തുടര്‍ച്ചയായി പീഡനത്തിനിരയായ വിവരം വീട്ടുകാരെ അറിയിക്കുകയായിരുന്നു. ഇക്കാര്യം അറിയിച്ചപ്പോള്‍ പ്രതികള്‍ തങ്ങളെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതായി പിതാവ് പരാതിയില്‍ പറയുന്നു. 

പരാതിയില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി ബിന്‍ഡ് പൊലീസ് സ്റ്റേഷന്‍ ചാര്‍ജുള്ള ഓഫീസര്‍ ഷീല റാണി പറഞ്ഞു. പ്രതികള്‍ ഒളിവിലാണെന്നും കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതമാക്കിയെന്നും ഇവര്‍ അറിയിച്ചു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി