ദേശീയം

ആഢംബര ജീവിതത്തില്‍ പൊറുതിമുട്ടി, അമ്മയുടെ കൈ ഒടിച്ചു, നിരന്തരം മര്‍ദ്ദനം; വാടക കൊലയാളികള്‍ മകനെ കഴുത്തുമുറിച്ച് കൊന്നു, അച്ഛന്‍ അറസ്റ്റില്‍  

സമകാലിക മലയാളം ഡെസ്ക്

ഗാസിയാബാദ്: വാടക കൊലയാളികളുടെ സഹായത്തോടെ മകനെ കൊന്ന കേസില്‍ അച്ഛന്‍ അറസ്റ്റില്‍. മകന്റെ ആഢംബര ജീവിതത്തില്‍ പൊറുതിമുട്ടിയതിനെ തുടര്‍ന്ന് അച്ഛന്‍ കൊലപാതകം ആസൂത്രണം ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. ബുധനാഴ്ച രാവിലെ ഡിഫന്‍സ് കോളനിയില്‍ കാറില്‍ കഴുഞ്ഞുമുറിച്ച നിലയില്‍ റിഷഭിനെ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അച്ഛന്റെ പങ്ക് തെളിഞ്ഞത്. അച്ഛന്‍ കമല്‍ ചന്ദ് തോമറിനെ അറസ്റ്റ് ചെയ്തു. ഓട്ടോമൊബൈല്‍ വര്‍ക്ക്‌ഷോപ്പ് നടത്തുന്ന കമല്‍ ചന്ദ് മകനെ കൊല്ലാനായി രണ്ടുലക്ഷം രൂപ നല്‍കിയാണ് വാടക കൊലയാളികളെ ഏര്‍പ്പാടാക്കിയതെന്ന് പൊലീസ് പറയുന്നു.

വാടക കൊലയാളികളില്‍ ഒരാള്‍ റിഷഭിന്റെ സുഹൃത്താണ്. മദ്യപാന പാര്‍ട്ടി എന്ന വ്യാജേന റിഷഭിനെ കൂട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു. പതിവായി അസഭ്യം പറയുകയും പണം വേണമെന്ന് ആവശ്യപ്പെട്ട് തന്നെയും ഭാര്യയെയും മകന്‍ മര്‍ദ്ദിക്കാറുണ്ടെന്ന് കമല്‍ ചന്ദ് പൊലീസിന് മൊഴി നല്‍കി.

ഒരിക്കല്‍ ഭാര്യയുടെ കൈ ഒടിക്കുന്ന നില വരെ ഉണ്ടായി. മകന്റെ സ്വഭാവം മാറാന്‍ ഡോക്ടറുടെ അടുത്ത് കൊണ്ട് പോയി ചികിത്സിച്ചിരുന്നു. എന്നാല്‍ സ്വഭാവത്തില്‍ മാറ്റമുണ്ടായില്ല. ആഢംബര ജീവിതത്തിന് പണം ആവശ്യപ്പെട്ട് നിരന്തരം ബുദ്ധിമുട്ടിച്ചു. പൊറുതിമുട്ടിയപ്പോഴാണ് മകനെ കൊല്ലാന്‍ തീരുമാനിച്ചതെന്നും കമല്‍ ചന്ദ് പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത