ദേശീയം

കോവിഡിനെതിരെ അടുത്ത മരുന്ന്, 59 രൂപയ്ക്ക് ഒരു ടാബ്‌ലെറ്റ്; ഫവിപിരവിര്‍ പുറത്തിറക്കി ഹെറ്റെറോ 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പ്രമുഖ മരുന്ന് നിര്‍മ്മാണ കമ്പനിയായ ഹെറ്റെറോ കോവിഡ് മരുന്ന് ഇന്ത്യയില്‍ പുറത്തിറക്കി. ഫവിപിരവിര്‍ എന്ന ബ്രാന്‍ഡ് നാമത്തിലാണ് മരുന്ന് പുറത്തിറക്കിയത്. ഒരു ടാബ്‌ലെറ്റിന് 59 രൂപയാണ് ഈടാക്കുക എന്ന് കമ്പനി അറിയിച്ചു.

കോവിഡിനെതിരെയുളള ആന്റിവൈറല്‍ മരുന്നാണ് ഹെറ്റെറോ പുറത്തിറക്കിയത്. കാര്യമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഇല്ലാത്തവരുടെ ചികിത്സയ്ക്കാണ് ഈ മരുന്ന് ഉപയോഗിക്കുന്നത്. അതായത് നേരിയ രോഗലക്ഷണങ്ങളുളളവര്‍ക്കാണ് സാധാരണയായി മരുന്നായി നല്‍കുന്നത്.

മരുന്നിന്റെ ഉല്‍പ്പാദനത്തിനും വിപണനത്തിനും കമ്പനിക്ക് ഡ്രഗ്‌സ് കണ്‍ട്രോളറുടെ അനുമതി ലഭിച്ചിട്ടുണ്ട്. കോവിഫോറിന് (റെംഡെസിവിര്‍) ശേഷം കോവിഡ് ചികിത്സയ്ക്ക് വേണ്ടി ഹെറ്റെറോ വികസിപ്പിച്ചെടുത്ത രണ്ടാമത്തെ മരുന്നാണിത്. 

മരുന്ന് പരീക്ഷണത്തില്‍ അനുകൂലമായ ഫലമാണ് പുറത്തുവന്നത്. നേരിയ രോഗലക്ഷണമുളളവരുടെ ചികിത്സയ്ക്ക ഇത് പ്രയോജനം ചെയ്യുമെന്ന് കമ്പനി അവകാശപ്പെടുന്നു. ഇന്നുമുതല്‍ ചില്ലറ വില്‍പ്പന ശാലകളില്‍ അടക്കം മരുന്ന് ലഭ്യമാക്കുമെന്ന് കമ്പനി അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ