ദേശീയം

'താന്ത്രികഭസ്മം' നല്‍കി, കഴിച്ച ജഡ്ജിയും മകനും മരിച്ചു; യുവതിയും മന്ത്രവാദിയും ഉള്‍പ്പടെ 7 പേര്‍ അറസ്റ്റില്‍

സമകാലിക മലയാളം ഡെസ്ക്

ഭോപ്പാല്‍: താന്ത്രികവിദ്യയിലൂടെ ജഡ്ജിയെയും മകനെയും വിഷം നല്‍കി കൊലപ്പെടുത്തിയ സംഭവത്തില്‍ മന്ത്രവാദിയും, വനിതയും ഉള്‍പ്പെടെ ഏഴ് പേര്‍ അറസ്റ്റില്‍. മധ്യപ്രദേശിലെ ബേട്ടൂല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. ബേട്ടൂല്‍ അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജ് മഹീന്ദ്ര ത്രിപാദി മകന്‍ അഭിനയ് രാജ് എന്നിവരാണ് കൊല്ലപ്പെട്ടത്.

മന്ത്രവാദി നല്‍കിയതാണെന്ന് അവകാശപ്പെട്ട് വിഷം ചേര്‍ത്ത പൊടി ജ്ഡ്ജി വശം ഏല്‍പ്പിച്ചത് പിടിയിലായ സ്ത്രീയാണെന്ന് പൊലീസ് പറയുന്നു.  ഈ പൊടി വീട്ടിലെത്തിയ ശേഷം ഭാര്യയെ ഏല്‍പ്പിക്കുന്നു. അതേദിവസം ഭക്ഷണത്തിനൊപ്പം ചേര്‍ത്ത് ജഡ്ജിയും കുടുംബവും കഴിക്കുകയായിരുന്നു. കഴിച്ച ഉടനെ തന്നെ ജഡ്ജിയും മൂത്തമകനും നിര്‍ത്താതെ ഛര്‍ദ്ദിക്കുകയായിരുന്നു. 

സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും വിദഗ്ധ ചികിത്സയ്ക്കായി നാഗ്പൂരിലെ ആശുപത്രിയിലേക്ക് മാറ്റാന്‍ നിര്‍ദേശിച്ചു. നാഗ്പൂരില്‍ എത്തിയപ്പോഴെക്കും മകന്‍ മരിച്ചു. പിറ്റേന്ന് ജഡ്ജിയും മരിച്ചു. അതേസമയം ഭാര്യയും ഇളയമകനും മരണത്തില്‍ നിന്ന് രക്ഷപ്പെട്ടു.

ജഡ്ജിയുടെ ഭാര്യയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് പൊടി നല്‍കിയ സ്ത്രീക്കും മന്ത്രിവാദസംഘത്തിന് വേണ്ടി അന്വേഷണം ആരംഭിച്ചു. യുവതിയും സംഘവും വിഷം നല്‍കിയ ദിവസം ബേട്ടൂലില്‍ ഉള്ളതായി പൊലീസ് സൈബര്‍ വിഭാഗം അന്വേഷണത്തില്‍ സ്ഥിരീകരിച്ചു. ഇതിന് പിന്നാലെ പ്രതികളെ രേവായില്‍ നിന്നും പൊലീസ് പിടികൂടുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍