ദേശീയം

നാല് ലക്ഷം കടന്ന് കോവിഡ് ബാധിതര്‍; മഹാരാഷ്ട്രയില്‍ ഇതുവരെ മരിച്ചത് 14,463പേര്‍,ഇന്ന് 9,211പേര്‍ക്ക് രോഗം

സമകാലിക മലയാളം ഡെസ്ക്

മുംബൈ: കോവിഡ് വ്യാപനത്തിന് തെല്ലും ശമനമില്ലാതെ മഹാരാഷ്ട്ര. ആകെ രോഗബാധിതരുടെ എണ്ണം നാലുലക്ഷം കടന്നു. ഇന്ന് 9,211േേപര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 4,00,651ആയി.

ഇന്ന് 298പേര്‍ കൂടി മരണത്തിന് കീഴടങ്ങി. 14,463പേരാണ് ആകെ മരിച്ചത്. സംസ്ഥാനത്ത് ആകെ 2,39,755പേര്‍ കോവിഡ് മുക്തരായിട്ടുണ്ട്. 1,46,128പേരാണ് ചികിത്സയിലുള്ളത്. 59.84 ശതമനമാണ് സംസ്ഥാനത്തെ രോഗമുക്തി നിരക്ക്. 

അതേസമയം, രോഗവ്യപാനം അതിരൂക്ഷമായി തുടരുന്ന തമിഴ്‌നാട്ടില്‍ ഇന്ന 6,426പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 82പേര്‍ മരിച്ചു. 2,34,114പേര്‍ക്കാണ് സംസ്ഥാനത്ത് ആകെ രോഗം ബാധിച്ചത്. 5,927പേര്‍ ഇന്ന് ആശുപത്രി വിട്ടു. 57,490പേര്‍ നിലവില്‍ ചികിത്സയിലുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ