ദേശീയം

നിയന്ത്രണം വിട്ട കാര്‍ കണ്ടെയ്‌നറില്‍ ഇടിച്ചുകയറി, അറിയാതെ മൂന്ന് കിലോമീറ്റര്‍ വാഹനം ഓടിച്ച് ഡ്രൈവര്‍, കാര്‍ പൊട്ടിത്തെറിച്ചു; മൂന്നുപേര്‍ രക്ഷപ്പെട്ടു, അംഗപരിമിതന്‍ കത്തിക്കരിഞ്ഞനിലയില്‍ 

സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ്: ആന്ധ്രാപ്രദേശില്‍ നിയന്ത്രണംവിട്ട കാര്‍ കണ്ടെയ്‌നര്‍ ട്രക്കില്‍ ഇടിച്ചു കയറി പൊട്ടിത്തെറിച്ച് ബാങ്ക് ജീവനക്കാരന് ദാരുണാന്ത്യം. കാറില്‍ ഒപ്പം ഉണ്ടായിരുന്ന മൂന്ന് പേര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ബാങ്ക് ജീവനക്കാരന്‍ അംഗപരിമിതന്‍ ആയതുകൊണ്ടാണ് രക്ഷപ്പെടാന്‍ കഴിയാതിരുന്നതെന്ന് പൊലീസ് പറയുന്നു.

ആന്ധ്രാപ്രദേശ് കുര്‍ണൂല്‍ ജില്ലയിലെ നന്ദ്യാല്‍ നഗരത്തിന് സമീപമാണ് സംഭവം. എസ്ബിഐയിലെ ക്ലര്‍ക്കായ ശിവ കുമാറാണ് മരിച്ചത്. സുഹൃത്തുക്കള്‍ക്ക് ഒപ്പം ഹൈദരാബാദില്‍ നിന്ന് നന്ദ്യാലിലേക്ക് വാഹനം ഓടിച്ച് മടങ്ങി വരുന്നതിനിടെയാണ് അപകടം ഉണ്ടായത്.

നിയന്ത്രണം വിട്ട കാര്‍ ആ സമയത്ത് കടന്നുവന്ന കണ്ടെയ്‌നര്‍ ട്രക്കിന്റെ അടിയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. മുന്‍വശം പൂര്‍ണമായി തകര്‍ന്ന് കാര്‍ കണ്ടെയ്‌നര്‍ ട്രക്കിന്റെ അടിയില്‍ കുടുങ്ങി. ഇതറിയാതെ ഡ്രൈവര്‍ മൂന്ന് കിലോമീറ്ററാണ് കാറുമായി കണ്ടെയ്‌നര്‍ ലോറി ഓടിച്ചത്. കാര്‍ പൊട്ടിത്തെറിച്ച ശേഷം മാത്രമാണ് ലോറി നിര്‍ത്തിയത്.

അതിനിടെ മൂന്ന് സുഹൃത്തുക്കള്‍ കാറില്‍ നിന്ന് പുറത്തേയ്ക്ക് ചാടി രക്ഷപ്പെട്ടു. എന്നാല്‍ ശാരീരിക വൈകല്യം കാരണം ബാങ്ക് ക്ലര്‍ക്കിന് രക്ഷപ്പെടാന്‍ സാധിച്ചില്ല. ശിവ കുമാറിനൊപ്പം കാര്‍ പൊട്ടിത്തെറിക്കുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'പാര്‍ട്ടിയില്‍ എന്റെ പോസിഷന്‍ നോക്ക്, ബുദ്ധിയുള്ള ആരെങ്കിലും ബിജെപിയില്‍ ചേരുമോ?'; ശോഭ സുരേന്ദ്രന്‍ പറയുന്ന ഹോട്ടലില്‍ പോയിട്ടില്ലെന്ന് ഇപി

വിഴുങ്ങിയ നിലയിൽ കൊക്കെയ്ൻ പിടികൂടുന്നത് ആദ്യം; കൊച്ചി എയർപോർട്ടിൽ റെഡ് അലേർട്ട്

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്, കെണിയില്‍ പെട്ടവര്‍ നിരവധി; മുന്നറിയിപ്പ്

കാര്‍ഷിക സര്‍വകലാശാല ക്യാംപസില്‍ രണ്ടു സെക്യൂരിറ്റി ജീവനക്കാര്‍ മരിച്ചനിലയില്‍, അന്വേഷണം

അമ്മ വീണുപോയത് മകൾ അറിഞ്ഞില്ല; നീങ്ങിത്തുടങ്ങിയ ട്രെയിനിൽ കയറാൻ ശ്രമിച്ച വീട്ടമ്മ മരിച്ചു