ദേശീയം

ഭൂമി പൂജയ്ക്ക് അയോധ്യയിലേക്ക് വരേണ്ട; പകരം ടിവിയില്‍ കണ്ടാല്‍ മതി; ഭക്തര്‍ക്ക് നിര്‍ദേശം

സമകാലിക മലയാളം ഡെസ്ക്

അയോധ്യ: രാമക്ഷേത്ര നിര്‍മ്മാണത്തിനായുള്ള ഭൂമിപൂജയില്‍ പങ്കെടുക്കാന്‍ എത്തേണ്ടെന്ന് ഭക്തരോട് രാമ ജന്‍മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റ്. കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ടിവിയില്‍ക്കൂടി ചടങ്ങുകള്‍ കണ്ടാല്‍ മതിയെന്നാണ് ആഹ്വാനം. ആഗസ്റ്റ് അഞ്ചിനാണ് ഭൂമി പൂജ നടത്തുന്നത്. 

വീടുകളില്‍ വൈകുന്നേരം വിളക്ക് കൊളുത്തി പ്രാര്‍ത്ഥിക്കാനും ട്രസ്റ്റ് ആഹ്വാനം ചെയ്തിട്ടുണ്ട്. ഭൂമി പൂജ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പങ്കെടുക്കുമെന്ന് ട്രസ്റ്റ് ഭാരവാഹികള്‍ അറിയിച്ചു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വലിയ ആള്‍ക്കൂട്ടം ഉണ്ടാകുന്നത് സ്ഥിതി വഷളാക്കുമെന്ന് ട്രസ്റ്റ് വ്യക്തമാക്കി. 

ഭൂമിപൂജയുടെ ചടങ്ങുകള്‍ ദൂരദര്‍ശനും തത്സമയം സംപ്രേഷണം ചെയ്യുന്നുണ്ട്. പ്രധാനമന്ത്രി പങ്കെടുക്കുന്ന ചടങ്ങായതിനാലാണ് തത്സമയം കാണിക്കുന്നതെന്ന് പ്രസാര്‍ഭാരതി വൃത്തങ്ങള്‍  അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു