ദേശീയം

രാജ്ഭവനിലെ മൂന്ന് ജീവനക്കാര്‍ക്ക് കൂടി കോവിഡ്, തമിഴ്‌നാട് ഗവര്‍ണര്‍ ക്വാറന്റൈനില്‍

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: തമിഴ്‌നാട് രാജ്ഭവനിലെ മൂന്ന് ജീവനക്കാര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിത് നിരീക്ഷണത്തില്‍. മുന്‍കരുതല്‍ നടപടിയുമായി ഭാഗമായി ഡോക്ടറുടെ നിര്‍ദേശപ്രകാരം ഒരാഴ്ച കാലത്തേയ്ക്ക് ക്വാറന്റൈനില്‍ പോകാന്‍ ഗവര്‍ണര്‍ തീരുമാനിക്കുകയായിരുന്നു. ഗവര്‍ണറുടെ ആരോഗ്യനില തൃപ്തികരമാണെന്ന് രാജ്ഭവന്‍ പ്രസ്താവനയില്‍ പറഞ്ഞു.

ചെന്നൈയില്‍ കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തില്‍ മുന്‍കരുതലിന്റെ ഭാഗമായി കഴിഞ്ഞാഴ്ച രാജ്ഭവനില്‍ ജീവനക്കാരുടെ ഇടയില്‍ പരിശോധന നടത്തിയിരുന്നു. 38 ജീവനക്കാരുടെ ഇടയിലാണ് പരിശോധന നടത്തിയത്. ഇതില്‍ 35 പേരുടെ പരിശോധനാഫലവും നെഗറ്റീവായിരുന്നു. രോഗം സ്ഥിരീകരിച്ച മൂന്ന് പേര്‍ ആശുപത്രിയിലേക്ക് മാറ്റി. ഇതിന് പുറമേ മൂന്ന് പേര്‍ക്ക് കൂടി രോഗം കണ്ടെത്തിയ പശ്ചാത്തലത്തിലാണ് നിരീക്ഷണത്തില്‍ പോകാന്‍ ഗവര്‍ണര്‍ തീരുമാനിച്ചത്.

അടുത്തിടെ രാജ്ഭവന്‍ മെയിന്‍ ഓഫീസിന് പുറത്ത് ജോലി ചെയ്യുന്ന 84 സുരക്ഷാ, ഫയര്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവരാരും തന്നെ ഗവര്‍ണറുമായി സമ്പര്‍ക്കത്തില്‍ വന്നിട്ടില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത