ദേശീയം

ശനിയും ഞായറും സമ്പൂര്‍ണ ലോക്ക് ഡൗണ്‍; ആന്‍ഡമാനില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു

സമകാലിക മലയാളം ഡെസ്ക്

പോര്‍ട്ട് ബ്ലെയര്‍: കോവിഡ് വ്യാപനം തടയുന്നതിന് വാരാന്ത്യങ്ങളില്‍ സമ്പൂര്‍ണ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്താന്‍ ആന്‍ഡമാന്‍ നിക്കോബാര്‍ ഭരണകൂടം തീരുമാനിച്ചു. ഓഗസ്റ്റ് ഒന്നു മുതല്‍ ഇതു നിലവില്‍ വരും.

ശനിയാഴ്ചകളിലും ഞായറാഴ്ചകളിലുമായിരിക്കും ലോക്ക് ഡൗണ്‍. കോവിഡ് വ്യാപനം ശമിക്കുന്നതു വരെ ഇതു തുടരാനാണ് തീരുമാനമെന്ന് ചീഫ് സെക്രട്ടറി ചേതന്‍ ബി സംഘി അറിയിച്ചു.

എല്ലാ വ്യാപാര സ്ഥാപനങ്ങള്‍ക്കും ഗതാഗത സംവിധാനങ്ങള്‍ക്കും ലോക്ക് ഡൗണ്‍ ബാധകമായിരിക്കും. അവശ്യ സര്‍വീസുകള്‍ മാത്രമാണ് അനുവദിക്കു.

ആന്‍ഡമാനില്‍ ഇന്നലെ 25 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതുവരെ 363 പേര്‍ക്കാണ് വൈറസ് ബാധ കണ്ടെത്തിയിട്ടുള്ളത്. ഇതില്‍ 192 പേര്‍ ആശുപത്രി വിട്ടു. ഒരാളാണ് ഇതുവരെ മരിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

യുഎഇയില്‍ കനത്ത മഴയും ഇടിമിന്നലും; വിമാനം, ബസ് സര്‍വീസുകള്‍ റദ്ദാക്കി

''കാടിന്റെ രാത്രിത്തോറ്റങ്ങള്‍, സിരകളിലേക്കു നേരെച്ചെന്നുണര്‍ത്തുന്ന ആഫ്രിക്കന്‍ കാപ്പിയുടെ മാദകത്വം''

ടി20 ലോകകപ്പ്: രണ്ടുടീമുകളുടെ സ്‌പോണ്‍സറായി അമൂല്‍

ലൈംഗിക വീഡിയോ വിവാദം: പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ ലുക്കൗട്ട് നോട്ടീസ്