ദേശീയം

ഫൈനല്‍ ഇയര്‍ പരീക്ഷയില്‍ മാറ്റമില്ല, സെപ്റ്റംബര്‍ അവസാനത്തോടെ നടത്തണം, പരീക്ഷയില്ലാത്ത 'പാസ്' വേണ്ടന്ന് യുജിസി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: രാജ്യത്തെ എല്ലാ സര്‍വകലാശാലകളും സെപ്റ്റംബര്‍ അവസാനത്തോടെ ഫൈനല്‍ ഇയര്‍ പരീക്ഷകള്‍ നടത്തണെന്ന് യുജിസി. ഇതുമായി ബന്ധപ്പെട്ട് ജൂലൈ ആറിന് ഇറക്കിയ മാര്‍ഗ നിര്‍ദേശങ്ങള്‍ എല്ലാ സര്‍വകലാശാലകളും പാലിക്കണമെന്നും യുജിസി സുപ്രീം കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറഞ്ഞു.

അവസാന വര്‍ഷ പരീക്ഷകള്‍ നടത്താനുള്ള യുജിസി നിര്‍ദേശത്തെ ചോദ്യം ചെയ്തു സമര്‍പ്പിച്ച ഹര്‍ജികളിലാണ് സത്യവാങ്മൂലം. വിദ്യാര്‍ഥികളുടെ അക്കാദമിക് ഭാവി കണക്കിലെടുത്താണ് പരീക്ഷ നടത്താനുള്ള തീരുമാനമെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നു. പരീക്ഷകള്‍ നടത്തിയില്ലെങ്കില്‍ വിദ്യാര്‍ഥികളെ സംബന്ധിച്ച് അത് അപരിഹാര്യമായ പിഴവായി മാറും. വിദ്യാര്‍ഥികളെ മൂല്യനിര്‍ണയം നടത്തുന്നതിനുള്ള ഏക മാര്‍ഗം പരീക്ഷയാണെന്ന് യുജിസി സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടി.

കോവിഡ് വ്യാപനത്തിന്റെ സാഹചര്യം കൂടി കണക്കിലെടുത്താണ് ജൂലൈ ആറിലെ മാര്‍ഗനിര്‍ദേശം പുറത്തിറക്കിയിട്ടുള്ളത്. പരീക്ഷ നടത്തുന്നതിന് സെപ്റ്റംബര്‍ വരെ സമയം നല്‍കിയത് അതുകൊണ്ടാണ്. ഓണ്‍ലൈന്‍ ആയോ ഓഫ് ലൈന്‍ ആയോ രണ്ടും സമന്വയിപ്പിച്ചോ പരീക്ഷ നടത്താവുന്നതാണെന്ന് യുജിസി സുപ്രീം കോടതിയെ അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസ്: മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ കേസെടുക്കണമെന്ന ഹർജിയിൽ ഇന്ന് വിധി

ലഖ്‌നൗവിനെതിരെ കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ ജയം; രാജസ്ഥാനെ പിന്നിലാക്കി ഒന്നാമത്

കള്ളക്കടല്‍ മുന്നറിയിപ്പ്; ഓറഞ്ച് അലര്‍ട്ട്, ബീച്ച് യാത്രയും കടലില്‍ ഇറങ്ങിയുള്ള വിനോദവും ഒഴിവാക്കണം

ഐസിഎസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷാഫലം ഇന്ന്

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ