ദേശീയം

കര്‍ഷകര്‍ക്ക് ആശ്വാസനടപടികള്‍; നെല്ല് ഉള്‍പ്പെടെ 14 വിളകളുടെ കുറഞ്ഞ താങ്ങുവില 83 ശതമാനം വരെ ഉയര്‍ത്തി, വായ്പ തിരിച്ചടവിന് സാവകാശം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് തകര്‍ച്ച നേരിടുന്ന ചെറുകിട ഇടത്തരം മേഖലയെ ഉത്തേജിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച 20,000 കോടി രൂപയുടെ പാക്കേജിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം. രണ്ടുലക്ഷം ചെറുകിട, ഇടത്തരം സ്ഥാപനങ്ങള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്ന് മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ വിശദീകരിച്ച് കൊണ്ട് കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കര്‍ മാധ്യമങ്ങളോട് പറഞ്ഞു. 

ഇന്ന് പ്രധാനമായി കാര്‍ഷിക മേഖലയെയും ചെറുകിട ഇടത്തരം മേഖലയെയുമാണ് ക്യാബിനറ്റ് മുഖ്യമായി പരിഗണിച്ചത്. ഇടത്തരം, ചെറുകിട സ്ഥാപനങ്ങളുടെ നിര്‍വചനം മാറ്റി കൊണ്ടുളള നിയമ ഭേദഗതിക്ക് മന്ത്രിസഭായോഗം അംഗീകാരം നല്‍കി. ഇനിമുതല്‍ 250 കോടി രൂപ വരെ വിറ്റുവരവുളള സ്ഥാപനങ്ങള്‍ ഇതിന്റെ പരിധിയില്‍ വരും. ചെറുകിട, ഇടത്തരം മേഖലയ്ക്ക് കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച ഇളവുകള്‍ പ്രയോജനപ്പെടുത്താന്‍ ഇതുവഴി കൂടുതല്‍ കമ്പനികള്‍ക്ക് സാധിക്കും. ഇത് ചെറുകിട ഇടത്തരം മേഖലയില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കര്‍ പറഞ്ഞു.

14 ഖാരിഫ് വിളകളുടെ കുറഞ്ഞ താങ്ങുവില ഉയര്‍ത്തി. 50 മുതല്‍ 83 ശതമാനം വരെയാണ് ഉയര്‍ത്തിയത്. ഇത് കര്‍ഷകര്‍ക്ക് ഗുണം ചെയ്യും. നെല്ല്, ചോളം തുടങ്ങിയ കര്‍ഷകര്‍ക്കാണ് ഇതിന്റെ പ്രയോജനം ഏറ്റവുമധികം ലഭിക്കുക. വായ്പ തിരിച്ചടവിന് കര്‍ഷകര്‍ക്ക് കൂടുതല്‍ സമയം അനുവദിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.

വായ്പ തിരിച്ചടവിന് ആഗസ്റ്റ് വരെ സമയം അനുവദിച്ചതായി കേന്ദ്ര് കൃഷിമന്ത്രി നരേന്ദ്ര തോമര്‍ മാധ്യമങ്ങളോട് പറഞ്ഞു. 20000 കോടി രൂപയുടെ പാക്കേജിന് പുറമേ ആസ്തി വികസനത്തിന് 50000 കോടി രൂപയുടെ ഓഹരി നിക്ഷേപത്തിനും കേന്ദ്രമന്ത്രിസഭായോഗം അംഗീകാരം നല്‍കി. ഇതിന്റെ ഭാഗമായി ചെറുകിട, ഇടത്തരം സംരംഭങ്ങളെ ഓഹരിവിപണിയില്‍ ലിസറ്റ് ചെയ്യുമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇടുക്കി ഡാമില്‍ 35 ശതമാനം വെള്ളം മാത്രം; അണക്കെട്ടുകൾ വരള്‍ച്ചയുടെ വക്കില്‍

മൊബൈല്‍ മോഷ്ടാവിനെ പിടികൂടുന്നതിനിടെ വിഷം കുത്തിവച്ചു; പൊലീസുകാരന്‍ മരിച്ചു

'നിന്നെ കണ്ടെത്തിയില്ലായിരുന്നെങ്കില്‍ എനിക്ക് എന്നെത്തന്നെ നഷ്ടപ്പെടുമായിരുന്നു': അനുഷ്‌കയ്ക്ക് പിറന്നാളാശംസകളുമായി കോഹ്‌ലി

'പടക്കം പൊട്ടിച്ച് ആഘോഷിക്കാന്‍ ഇരുന്നതാണ്... റിങ്കുവിന്റെ ഹൃദയം തകര്‍ന്നു' (വീഡിയോ)

യാത്രക്കാരെ ഇറക്കിവിട്ടിട്ടില്ല; സച്ചിന്‍ദേവ് പറഞ്ഞത് ബസ് ഡിപ്പോയിലേക്ക് വിടാന്‍; വിശദീകരിച്ച് റഹീം